ലോകത്തിലെ ആദ്യ മലേറിയ വാക്സിന് അംഗീകാരം ; ലോകാരോഗ്യ സംഘടന
5 years Ago | 831 Views
ലോകത്തിലെ ആദ്യ മലേറിയ വാക്സിന് അംഗീകാരം നല്കി ലോകാരോഗ്യ സംഘടന (WHO). കുട്ടികള്‍ക്കുള്ള ആര്‍ടിഎസ്, എസ്/എഎസ് 01 മലേറിയ പ്രതിരോധ വാക്സിനാണ് അംഗീകാരം ലഭിച്ചത്. ലോകത്തിലെ ആദ്യത്തെ മലേറിയ വാക്സിന് വ്യാപകമായി ഉപയോഗിക്കാന്‍ ഡബ്ല്യൂഎച്ച്ഒ ശുപാര്‍ശ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് അറിയിച്ചു. ഇത് ചരിത്രനിമിഷമെന്നും ഡബ്ല്യുഎച്ഒ തലവന്‍ വ്യക്തമാക്കി.
പ്രതിവര്‍ഷം 4,00,000 പേരാണ് മലേറിയ ബാധിച്ച് മരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ആഫ്രിക്കയിലെ കുട്ടികളാണ്. ജലത്തില്‍ വളരുന്ന അനോഫിലസ് പെണ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. ദീര്‍ഘകാലമായി കാത്തിരുന്ന ഈ മലേറിയ വാക്സിന് ശാസ്ത്രത്തിന്റെയും കുട്ടികളുടെ ആരോഗ്യത്തിന്റെയും മലേറിയ നിയന്ത്രണത്തിന്റെയും കാര്യത്തിലുള്ള ഒരു മുന്നേറ്റമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
മലേറിയ തടയുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ കൂടാതെ ഈ വാക്സിന് ഉപയോഗിച്ച് ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ആളുകളുടെ ജീവന് രക്ഷിക്കാന്‍ കഴിയും- ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്വീറ്റില്‍ പറയുന്നു.
Read More in Health
Related Stories
കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ
4 years, 9 months Ago
ഗുണനിലവാരം ഇല്ല; പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച് മരുന്നുകള്‍ നിരോധിച്ചു
4 years, 10 months Ago
ഒമിഷുവര്‍: ഇന്ത്യയുടെ സ്വന്തം ഒമിക്രോണ്‍ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് കിറ്റ്
4 years, 9 months Ago
ഇഞ്ചിപ്പുല്ല് ചായ കുടിക്കൂ , ആരോഗ്യ ഗുണങ്ങള്‍ ഏറെ..
5 years, 3 months Ago
കനിവ് തേടുന്നവർ
3 years, 5 months Ago
ഓക്സിജന്‍ , പള്‍സ് നിരക്ക് നിരീക്ഷിക്കുന്നതിന് മൊബൈല്‍ ആപ്പ്
5 years, 4 months Ago
ആശുപത്രികൾ കാർബൺ ന്യൂട്രൽ ആക്കുന്നതിന് പ്രത്യേക പദ്ധതിയുമായി ആരോഗ്യവകുപ്പ്
4 years, 6 months Ago
Comments