പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക അവധിയില്ല
4 years, 6 months Ago | 749 Views
കൊവിഡ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള പ്രത്യേക അവധി റദ്ദാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്ക് ഇനിമുതല്‍ പ്രത്യേക അവധിയില്ല. രോഗലക്ഷണമുണ്ടായാല്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വയം നിരീക്ഷണം നടത്തണം, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ ഓഫീസില്‍ പാലിക്കണം.
അതേസമയം കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ ജനങ്ങളുടെ ജീവിതത്തേയും ജീവിതോപാധിയേയും സാരമായി ബാധിക്കും.
സംസ്ഥാനമാകെ അടച്ച് പൂട്ടിയാല്‍ ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും. കടകള്‍ അടച്ചിട്ടാല്‍ വ്യാപാരികളെ ബാധിക്കും. വാഹനങ്ങള്‍ നിരത്തിലിറങ്ങാതെയിരുന്നാല്‍ അത് എല്ലാവരേയും ബാധിക്കും. അതിനാല്‍ത്തന്നെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയമായ സ്ട്രാറ്റജിയാണ് കേരളം ആവിഷ്ക്കരിച്ചിരിക്കുന്നത്. ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Read More in Health
Related Stories
നാട്ടറിവ് : വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
4 years, 7 months Ago
ഭയപ്പെടുത്തുന്ന മുഴകൾ
5 years, 2 months Ago
ശരീരത്തില്‍ പ്രോട്ടീനിന്റെ അഭാവമുണ്ടോ? പ്രധാന ലക്ഷണങ്ങള്‍ അറിയാം
5 years, 1 month Ago
കനിവ് തേടുന്നവർ
3 years, 3 months Ago
സെപ്റ്റംബര്‍ 29; ലോക 'ഹൃദയ' ദിനം.
4 years, 10 months Ago
Comments