Thursday, April 10, 2025 Thiruvananthapuram

സൗരയൂഥത്തിന് പുറത്ത് 5000-ലേറെ ഗ്രഹങ്ങള്‍, 65 എണ്ണം കൂടി തിരിച്ചറിഞ്ഞ് നാസ

banner

3 years Ago | 274 Views

ബഹിരാകാശത്തെ കുറിച്ച് അനവധിയായ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആ പഠന വിഷയങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഭൂമിയെ പോലെ മറ്റൊരു ഗ്രഹം നിലനില്‍ക്കുന്നുണ്ടോ എന്നുള്ളത്. അന്യഗ്രഹവും അന്യഗ്രഹ ജീവികളും എല്ലാ കാലവും ചര്‍ച്ചയായിട്ടുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും അത് നിലനില്‍ക്കുന്നുമുണ്ട്.

സൗരയൂഥത്തിനുള്ളില്‍ ഭൂമിയെ പോലൊരു ഗ്രഹം ഇല്ല. അതുകൊണ്ടു തന്നെ സൗരയൂഥത്തിനപ്പുറത്തേക്ക് അതിനുള്ള പഠനങ്ങള്‍ മുന്നേറിയിട്ടുണ്ട്.  ഇപ്പോഴിതാ സൗരയൂഥത്തിന് പുറത്തെ ശൂന്യാകാശത്ത് 5000-ല്‍ ഏറെ ഗ്രഹങ്ങളുണ്ടെന്ന് നാസ സ്ഥിരീകരിച്ചിരിക്കുന്നു.

65 പുതിയ ഗ്രഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് ബഹിരാകാശ ഗവേഷണത്തിലെ ഒരു നാഴികക്കല്ലായി ഇക്കാര്യം നാസ പ്രഖ്യാപിച്ചത്. 

പുതിയതായി കണ്ടെത്തിയ ഗ്രഹങ്ങളില്‍ ജലത്തിന്റെ സാന്നിധ്യം, സൂക്ഷ്മജീവികളുടെ സാന്നിധ്യം, അന്തരീക്ഷത്തിലെ വാതകങ്ങള്‍, ജീവന്റെ സാന്നിധ്യം തുടങ്ങിയവയെല്ലാം പഠന വിധേയമാക്കും. വിവിധങ്ങളായ വിശകലന സങ്കേതങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനങ്ങളുടെയും ശാസ്ത്ര വിശകലനങ്ങളിലൂടെയുമാണ് പുതിയ ഗ്രഹങ്ങളെ സ്ഥിരീകരിച്ചതെന്ന് നാസ പറഞ്ഞു.

ഇതുവരെ 5000 ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഭൂമിയെ പോലുള്ള ശിലാ ഗ്രഹങ്ങളുമുണ്ട്.  വ്യാഴത്തേക്കാള്‍ വലിയ വാതക സാന്നിധ്യമുള്ളവയുണ്ട്. 

കേന്ദ്ര നക്ഷത്രങ്ങളോട് അടുത്ത് കിടക്കുന്ന ചൂടുകൂടിയ ഗ്രഹങ്ങളുമുണ്ട്. സൂപ്പര്‍ എര്‍ത്ത് എന്ന് വിളിക്കപ്പെടുന്ന ഭൂമിയ്ക്ക് സമാനമായ എന്നാല്‍ വലിപ്പം കൂടിയ ഗ്രഹങ്ങളുണ്ട്. നെപ്റ്റ്യൂണിന് സമാനമായതും എന്നാല്‍ നെപ്റ്റ്യൂണിനേക്കാള്‍ വലിപ്പം കുറഞ്ഞതുമായ ഗ്രഹങ്ങളും ഇക്കൂട്ടത്തിലുണ്ട്.

രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളേയും അണഞ്ഞുപോയ നക്ഷത്രങ്ങളെ ചുറ്റുന്നവയും കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.  ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഗ്രഹങ്ങളെ കുറിച്ച് കാര്യമായൊന്നും ഭൂമിയിലെ ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല.

ക്ഷീരപഥത്തില്‍ ഇത്തരം നൂറുകണക്കിന് ഗ്രഹങ്ങളുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ ഏറെകാലമായി പറയുന്നുണ്ട്.  



Read More in Technology

Comments