Friday, April 18, 2025 Thiruvananthapuram

ബാങ്കുകൾ - ഇടപാടുകൾ

banner

3 years, 3 months Ago | 401 Views

സാമ്പത്തിക ഇടപാടുകളുമായി എരംഗത്തുള്ള ള്ള ബാങ്കിങ്  മേഖല ഇന്ന് വളർന്നു വലുതായി പടർന്നുപന്തലിച്ചിരിക്കുകയാണ്.  വ്യവസ്ഥാപിത ബാങ്കിംഗ് രീതി  രാജ്യത്ത് നടപ്പിലാക്കുന്നതിനു മുൻപ് വരെ സ്വകാര്യവ്യക്തികൾ ആയിരുന്നു പണമിടപാടുകൾക്ക്  ചുക്കാൻ പിടിച്ചിരുന്നത്.  സാമ്പത്തികലാഭം ലക്ഷ്യമിട്ടുള്ള വ്യക്തികളോ വ്യക്തികളുടെ കൂട്ടായ്മകളും ആയിരുന്നു അവയെല്ലാം.  വ്യവസ്ഥാപിത ബാങ്കിങ്ങ് സംവിധാനം നിലവിൽ വന്ന ശേഷമാണ് ധനേച്ഛയോടെ ഒരു വിഭാഗം നടത്തിവന്നിരുന്ന ചൂഷണങ്ങൾക്ക് വിരാമമായത്. വിവിധ ഘട്ടങ്ങൾ പിന്നിട്ട് നമ്മുടെ ബാങ്കിങ്  രംഗം സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ ഒരു കുതിച്ചുചാട്ടം തന്നെ നടത്തിയിരിക്കുകയാണിപ്പോൾ.  ഇന്ന് വീട്ടിലിരുന്ന് തന്നെ എല്ലാവിധ ബാങ്കിങ് ഇടപാടുകളും നടത്താം എന്ന നിലയിലേക്ക് നാം എത്തിയിട്ടുണ്ട്. 

 നാലു  തരം ബാങ്കുകൾ

നമ്മുടെ രാജ്യത്തെ ബാങ്കുകളെ പ്രധാനമായും നാലുതരം ബാങ്കുകളായി തരംതിരിക്കും.  ദേശസാൽകൃത ബാങ്കുകളും ഷെഡ്യൂൾസ്‌  ബാങ്കുകളും അടക്കമുള്ള വാണിജ്യബാങ്കുകൾ, സഹകരണബാങ്കുകൾ, നവ ലിബറൽ റീജിയണൽ റൂറൽ ബാങ്കുകൾ എന്നിവയാണ്  അവ. 

പ്രവർത്തന കാര്യത്തിൽ നാല് ബാങ്കുകളും വ്യത്യസ്തത പുലർത്തുന്നു.  അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് നാലായി തരം തിരിച്ചിട്ടുള്ളതും.  കേരളത്തിൽ ഇന്ന് രണ്ടു റൂറൽ റീജിയണൽ ബാങ്കുകളാണ് പ്രവർത്തിക്കുന്നത്.  നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് എന്നിവയാണിവ. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്കിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.  ഇതിന്റെ ആസ്ഥാനം കണ്ണൂരാണ്. സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് ആകട്ടെ കാനറ ബാങ്കിന്റെ നേതൃത്വത്തിൽ ആണുള്ളത് ഇതിന്റെ ആസ്ഥാന മാകട്ടെ മലപ്പുറവും;

പ്രധാന ഇടപാടുകൾ

ബാങ്കുകളിലെ പ്രധാനപ്പെട്ട ഇടപാടുകൾ നിക്ഷേപങ്ങൾ സ്വീകരിക്കലും വായ്പകൾ നൽകലും ആണ്.  നിക്ഷേപങ്ങൾ വിവിധ തലങ്ങളിലുണ്ട്.  അവയിൽ പ്രധാനപ്പെട്ടവ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, കറന്റ് ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം, റിക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങിയവയും എൻ. ആർ. ഇ. -  എൻ. ആർ. ഒ. തുടങ്ങിയ പലിശ വിനിമയ നിക്ഷേപങ്ങളുമാണ്.

വായ്പകളും വിവിധ തരങ്ങളിലുണ്ട്.  ഹ്രസ്വകാല വായ്പകൾ  മദ്ധ്യകാല വായ്പകൾ, ദീർഘകാല വ്യായ്പകൾ  എന്നിവയ്ക്കുപുറമേ ഭവന നിർമ്മാണ വായ്പ വാഹന വായ്പ, കച്ചവട വായ്പ വ്യക്തിഗത വായ്പ, കാർഷിക വായ്പ, സ്വർണ്ണപ്പണയ വായ്പ തുടങ്ങിയവയാണ് അവ. 

ബാങ്കിങ് സേവനങ്ങൾ

നിക്ഷേപങ്ങൾക്കും വായ്പകൾക്കും പുറമേ പലവിധ സേവനങ്ങളും ബാങ്കുകൾ ഇടപാടുകാർക്ക് നൽകിവരുന്നുണ്ട്.  നിശ്ചിത ഫീസ് ഈടാക്കി സേവനം എന്ന നിലയിൽ ഫീസൊന്നും  ഈടാക്കാതെയും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാണ്.  സ്വർണ്ണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ളവ സൂക്ഷിക്കാൻ ലോക്കർ സൗകര്യം.  ഇടപാട് കാരന്റെ ഏജന്റ് എന്ന നിലയിലുള്ള വാടക പിരിവ്,  പ്രീമിയവും മറ്റ് ചാർജുകളും നൽകൽ. ഡി.ഡി. മുതലായവ നൽകൽ, പണം കൈമാറ്റം, ഇൻഷുറൻസ് സേവനം തുടങ്ങി ബാങ്കിങ് ഇടപാടുകൾ ഇന്ന് വിവിധങ്ങളാണ്. 

 ദേശസാൽക്കരണം

1969, 1980 വർഷങ്ങളിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്  ബാങ്കിങ്  രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ ബാങ്ക് ദേശസാൽക്കരണം നടന്നത്.  ആദ്യഘട്ടത്തിൽ 14 ഉം രണ്ടാമത്  6 ഉം  ബാങ്കുകളാണ് രാജ്യത്ത് ദേശസാൽക്കപ്പെട്ടത്.  ആദ്യഘട്ടത്തിൽ 50 കോടി രൂപയിലേറെ ഉള്ളവയാണ് ദേശസാൽക്കരിച്ചത്.  ദേശസാൽക്കരണം മൂലം സർക്കാർ ഉടമസ്ഥതയിലായ ബാങ്കുകൾ ഗ്രാമപ്രദേശങ്ങളിൽ  സേവനം എത്തിക്കുകയും കർഷകർക്ക് സാമ്പത്തിക സഹായം നൽകുകയുമുണ്ടായി.  സമൂഹത്തിന്റെ താഴെതട്ടിലുള്ളവർക്ക്  ബാങ്കിങ് സേവനം ലഭ്യമാക്കുകയും  ദേശസാൽകരണം ലക്ഷ്യമിടുകയും ചെയ്തു. ആദ്യ ഘട്ട ദേശസാൽക്കരണം നടക്കുമ്പോൾ രാജ്യത്ത് ഉണ്ടായിരുന്ന ഏക ദേശസാൽകൃത ബാങ്ക് എസ്. ബി. ഐ. ആയിരുന്നു. 

പരാതികൾക്കുള്ള പരിഹാരം

ബാങ്കിങ് മേഖലയിലെ പരാതികൾ പരിഹരിക്കാൻ റിസർവ് ബാങ്ക് 2006 ൽ തുടങ്ങിയതാണ് ബാങ്കിംഗ് ഓംബുഡ്സ്മാൻ.  സംസ്ഥാന തലങ്ങളിൽ ഇവ പ്രവർത്തിച്ചുവരുന്നു. ഇടപാടുകാർക്ക് ബാങ്കുകളുടെ പ്രവർത്തനങ്ങളെയും നടപടികളെയും കുറിച്ചുള്ള പരാതികൾ ബാങ്ക് മേധാവികളിൽ നിന്ന് പരിഹൃതംമായിട്ടില്ലെങ്കിൽ നഷ്ടപരിഹാരത്തിനടക്കമുള്ളവ ബാങ്കിങ് ഓംബുഡ്സ്മാനിൽ സമർപ്പിക്കാം. കേരളം,  പുതുച്ചേരി,  ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരാതികൾ സമർപ്പിക്കേണ്ടത്  തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ബാങ്കിങ് ഓംബുഡ്സ്മാനിലാണ്. 

 ബാങ്കുകളെ അടുത്തറിയാം

1. ഇന്ത്യയിലെ വലിയ വാണിജ്യ - പൊതുമേഖലാ ബാങ്ക് ?

കേരള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

 2. ഏറ്റവും കൂടുതൽ ബാങ്ക് ശാഖകൾ പ്രവർത്തിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

 3. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ശാഖ തുടങ്ങിയ ബാങ്ക് ?

ബാങ്ക് ഓഫ് ഇന്ത്യ

 4. ഇന്ത്യയിൽ ഏറ്റവും പഴക്കം ഉള്ള ബാങ്ക് ?അലഹബാദ് ബാങ്ക്. 

5.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്? 

ഇംപീരിയൽ ബാങ്ക്

6. ഇന്ത്യയ്ക്ക് പുറത്ത് കൂടുതൽ ശാഖയുള്ള ഇന്ത്യൻ ബാങ്ക് ?

ബാങ്ക് ഓഫ് ബറോഡ

7. ഇന്ത്യയിൽ ആദ്യമായി കോർ ബാങ്കിങ് ഏർപ്പെടുത്തിയത് ?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

8. ഷെഡ്യൂൾഡ് പദവിയുള്ള സഹകരണ ബാങ്ക്?

കേരള സംസ്ഥാന സഹകരണ ബാങ്ക് 

9. ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ സ്വകാര്യ ബാങ്ക് ?

യൂ. ടി. ഐ ബാങ്ക് (ഇപ്പോൾ ആക്സിസ് ബാങ്ക് )

10. ഇന്ത്യയിൽ ആദ്യമായി ഐ. എസ്. ഒ. സർട്ടിഫിക്കേഷൻ ലഭിച്ച ബാങ്ക് ?

കാനറ ബാങ്ക്. 

എടിഎം മെഷീൻ

നമുക്ക് ആവശ്യമുള്ള പണം തരാനാണ് ഈ മെഷീൻ വെച്ചിരിക്കുന്നത്.  ഓട്ടോമാറ്റഡ് ടെല്ലർ മെഷീൻ എന്നാണ് ഇതിന്റെ മുഴുവൻ പേര്.  വായ്പക്കാർക്ക് ക്രെഡിറ്റ് കാർഡും  നിക്ഷേപകർക്ക് ഡെബിറ്റ് കാർഡും  ഉപയോഗിച്ച് ഈ മെഷീനിൽ നിന്ന് ആവശ്യമായ പണം പിൻവലിക്കാം. കാർഡിനൊപ്പം ഒരു രഹസ്യ നമ്പരും ഇടപാടുകാരനുണ്ടാവും(Pin Number).  പിൻവലിക്കാവുന്ന പരിധി ഉണ്ടാവും ഇത്തരം കാർഡുകളെ പ്ലാസ്റ്റിക് മണി എന്ന് വിളിക്കുന്നു. കേരളത്തിൽ ആദ്യത്തെ എ.ടി.എം തുടങ്ങിയത് 1992 ൽ  തിരുവനന്തപുരത്ത് ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ  ഈസ്റ്റാണ്.  കോർ ബാങ്കിങ്  സമ്പ്രദായം അനുസരിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മിൽ നിന്നും ഏത് ബാങ്കിന്റെ കാർഡുപയോഗിച്ചും പണം പിൻവലിക്കാം. 

മൊബൈൽ ബാങ്കിങ്‌ 

മൊബൈൽ ഫോണിലൂടെ ഇടപാടുകാരന്  24 മണിക്കൂറും ബാങ്കിങ്‌ സേവനം ലഭ്യമാവുന്ന സമ്പ്രദായമാണ് മൊബൈൽ ബാങ്കിങ് (എം - ബാങ്കിങ് )‌. 

സംഖ്യകൾ തന്റെ  ബാങ്കിൽനിന്ന് നൽകുക.  ഒരു അക്കൗണ്ടിൽ നിന്ന് തുക മറ്റൊന്നിലേക്ക് ട്രാൻസ്ഫർ ചെയ്യുക എന്നിവയെല്ലാം മൊബൈൽ ഫോൺ വഴി അക്കൗണ്ട് ഉടമയ്ക്ക് നടത്താവുന്നതാണ്.  എന്നാൽ അതത് സമയം റിസർബാങ്ക് നിഷ്കർഷിക്കുന്ന  നിബന്ധനകളനുസരിച്ച് മാത്രമേ പരിധി നിശ്ചയിച്ചുകൊണ്ട് ഇത്തരം ഇടപാടുകൾ മൊബൈൽ ഫോൺ വഴി നടത്താനാവൂ.

 ബാങ്കുകളുടെ ബാങ്ക്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയാണ് ബാങ്കേഴ്സ് ബാങ്ക് എന്ന് വിളിക്കുന്നത്. രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിന്റെ ആസ്ഥാനം മുംബൈയിലാണ്.  കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും ശാഖകളുണ്ട്. രാജ്യത്തെ പണ വ്യാപാര കേന്ദ്രവും  നിർദേശകനും റിസർബാങ്ക് ഓഫ് ഇന്ത്യയാണ്. നമ്മുടെ രാജ്യത്തെ കറൻസി നോട്ടുകൾ പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്.  റിസർവ് ബാങ്ക് ഗവർണറും  ഡയറക്ടർ ബോർഡുമാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.  നോട്ടുകളിൽ മൂല്യം ഉറപ്പുനൽകുന്നത് ഗവർണറാണ്.  അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് റിസർബാങ്കാണ്.



Read More in Education

Comments