നൂറില് നൂറ്; വാക്സിനേഷനില് ചരിത്രം കുറിച്ച് ഒഡീഷ നഗരം
4 years, 4 months Ago | 478 Views
രാജ്യത്ത് എല്ലാവര്ക്കും ആദ്യഡോസ് വാക്സിന് നല്കിയ ആദ്യ നഗരമായി ഒഡീഷയിലെ ഭുവനേശ്വര്. സ്ഥിര താമസക്കാരെ കൂടാതെ ഒരു ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്ക്കും വാക്സിന്റെ ആദ്യ ഡോസ് നല്കി ഇവിടെ.
'കോവിഡ് 19 പ്രതിരോധ വാക്സിന് നഗരത്തിലെ 100 ശതമാനം പേരും സ്വീകരിച്ചു. ഇത് കൂടാതെ, കുടിയേറ്റ തൊഴിലാളികളായ ഒരു ലക്ഷം പേര്ക്കും വാക്സിന് നല്കി' -ഭുവനേശ്വര് മുനിസിപ്പല് കോര്പറേഷന് ഡെപ്യൂട്ടി കമീഷണര് അന്ഷുമന് രാത്ത് പറയുന്നു.
ജൂലൈ 31നകം എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അധികൃതരുടെ പ്രവര്ത്തനം. എല്ലാവര്ക്കും ആദ്യ ഡോസ് നല്കിയതിനൊപ്പം 9,07,000 പേര്ക്ക് രണ്ടാംഘട്ട വാക്സിനും നല്കിയതായി അധികൃതര് പറയുന്നു. ജൂലൈ 30 വരെ 18,35,000 ഡോസ് വാക്സിന് വിതരണം ചെയ്തു.
നഗരത്തില് മാത്രം 55 സെന്ററുകളിലായിരുന്നു വാക്സിന് വിതരണം. അതില് 30 എണ്ണം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി സെന്ററുകളിലുമായിരുന്നു ഒരുക്കിയിരുന്നത്. വാഹനങ്ങളിലായി 10 വാക്സിനേഷന് കേന്ദ്രങ്ങള് ഒരുക്കി. കൂടാതെ സ്കൂളുകളില് 15 എണ്ണം തയാറാക്കി ഭിന്നശേഷിക്കാര്ക്കും മുതിര്ന്നവര്ക്കും സൗകര്യമൊരുക്കി.
മടികൂടാതെ വാക്സിന് സ്വീകരിക്കാന് തയാറായ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നതായും ഡെപ്യൂട്ടി കമീഷണര് പറഞ്ഞു.
Read More in Health
Related Stories
മാറുന്ന ഭക്ഷണ രീതി
4 years, 5 months Ago
ഉപ്പ് നിസാരക്കാരനല്ല
4 years, 7 months Ago
ആരോഗ്യത്തിനായി സോയബീന്
4 years, 7 months Ago
കാനഡയിൽ ലോകത്തെ ആദ്യ ‘കാലാവസ്ഥാ വ്യതിയാന രോഗി’
4 years, 1 month Ago
Comments