ലോകത്തിൽ ആദ്യമായി മലേറിയ വാക്‌സിൻ ആരംഭിച്ച് കാമറൂൺ ; കൊതുക് പരത്തുന്ന രോഗത്തിനെതിരായ ആഗോള പോരാട്ടത്തിലെ ചരിത്ര നിമിഷമെന്ന് ലോകാരോഗ്യ സംഘടന

1 year, 3 months Ago | 291 Views
മലേറിയയ്ക്കെതിരായി ലോകത്തിൽ ആദ്യമായി പതിവ് വാക്‌സിൻ പ്രോഗ്രാം കാമറൂണിൽ ആരംഭിച്ചു. ആഫ്രിക്കയിലുടനീളമുള്ള ആയിരക്കണക്കിന് കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള നീക്കമാണിത്.
തിങ്കളാഴ്ച യൗണ്ടെക്കടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വച്ച് ഡാനിയേല എന്ന പെൺകുഞ്ഞിന് പ്രതീകാത്മകമായ ആദ്യ ഡോസ് നൽകി. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് ഓരോ വർഷവും ആഫ്രിക്കയിൽ മലേറിയ ബാധിച്ച് 600,000 പേർ മരിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ് ഈ മരണങ്ങളിൽ 80 ശതമാനവും.
തിങ്കളാഴ്‌ച യൗണ്ടെക്കടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വച്ച് ഡാനിയേല എന്ന പെൺകുഞ്ഞിന് പ്രതീകാത്മകമായ ആദ്യ ഡോസ് നൽകി. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് ഓരോ വർഷവും ആഫ്രിക്കയിൽ മലേറിയ ബാധിച്ച് 600,000 പേർ മരിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ് ഈ മരണങ്ങളിൽ 80 ശതമാനവും.
ആറുമാസം പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും കാമറൂൺ RTS, S വാക്‌സിൻ സൗജന്യമായി നൽകും. രോഗികൾക്ക് ആകെ നാല് ഡോസുകൾ ആവശ്യമാണ്. യുഎസ് ഗവേഷകർ പറയുന്നതനുസരിച്ച്, കുറഞ്ഞത് 36% കേസുകളിലും ഈ മരുന്ന് ഫലപ്രദമാണെന്നാണ്. അതായത് മൂന്നിലൊന്ന് ജീവൻ രക്ഷിക്കാൻ ഇതിന് കഴിയും.
മലേറിയയ്ക്കെതിരായ പോരാട്ടത്തിൽ ആരോഗ്യ രംഗത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന "അധിക ഉപകരണം" ആണെന്ന് കാമറൂണിയൻ ഡോക്‌ടർ ഷാലോം എൻഡൗള പറയുന്നു. "മലേറിയ മൂലമുള്ള കേസുകളുടെയും മരണങ്ങളുടെയും എണ്ണം ഗണ്യമായി കുറയ്ക്കാനും രോഗം ഇല്ലാതാക്കുന്നത് ത്വരിതപ്പെടുത്താനും ഞങ്ങൾക്ക് കഴിവുണ്ട്," അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് മരുന്ന് നിർമ്മാതാക്കളായ ജിഎസ്കെ 30 വർഷത്തെ ഗവേഷണം നടത്തിയാണ് ആർടിഎസ്, എസ് വാക്സിൻ വികസിപ്പിക്കുന്നത്. വാക്‌സിൻ അംഗീകരിച്ച ലോകാരോഗ്യ സംഘടന, കൊതുക് പരത്തുന്ന രോഗത്തിനെതിരായ ആഗോള പോരാട്ടത്തിലെ ചരിത്ര നിമിഷമായി കാമറൂണിലെ ഈ പ്രവർത്തിയെ പ്രശംസിച്ചു.
ലോകാരോഗ്യ സംഘടന പറയുന്നത് കാമറൂണിൽ ഓരോ വർഷവും ഏകദേശം ആറ് ദശലക്ഷം മലേറിയ കേസുകൾ രേഖപ്പെടുത്തുന്നു, 4,000 മരണങ്ങൾ - അവരിൽ ഭൂരിഭാഗവും അഞ്ചിൽ താഴെയുള്ള കുട്ടികൾ എന്നാണ് . ഏറ്റവും കൂടുതൽ രോഗാവസ്ഥയും മരണനിരക്കും ഉള്ള 42 ജില്ലകളിലെ ആറ് മാസം പ്രായമുള്ള കുട്ടികൾക്ക് മുതൽ രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്ക് നാല് ഡോസുകൾ നൽകും.
Read More in Health
Related Stories
ചിക്കന്‍ വാങ്ങുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുക.
2 years, 11 months Ago
കോവിഷീല്‍ഡ് വാക്സിന് നെതര്‍ലാന്‍ഡിലും അംഗീകാരം
3 years, 10 months Ago
മെഡിക്കല്‍ അള്‍ട്രാസൗണ്ട് സ്കാനര്‍ നിര്‍മ്മിച്ച് നീലിറ്റ്
2 years, 10 months Ago
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍!
2 years, 10 months Ago
ഇരുന്ന് ജോലി ചെയ്യുന്നവര്‍ ആരോഗ്യ കാര്യത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം?
2 years, 10 months Ago
നൂറില്‍ നൂറ്; വാക്സിനേഷനില്‍ ചരിത്രം കുറിച്ച് ഒഡീഷ നഗരം
3 years, 9 months Ago
Comments