ഭിന്നശേഷിക്കാർക്കും മാതാപിതാക്കൾക്കും ആശ്വാസം
3 years, 10 months Ago | 381 Views
ഭിന്നശേഷിക്കാര്‍ ജീവിതത്തിലേറെ കാലവും തങ്ങളുടെ മാതാപിതാക്കളെ ആശ്രയിച്ചു മാത്രമായിരിക്കും ജീവിതം മുന്നോട്ടു കൊണ്ടു പോകുക. ഇത്തരം വ്യക്തികള്‍ക്കായി രക്ഷിതാക്കള്‍ എടുത്തിട്ടുള്ള ഇന്‍ഷുറന്‍സ് പോളിസികളുടെ ആനുകൂല്യം പോളിസി ഉടമകൾക്ക്( അതായത് മാതാപിതാക്കൾ) മരണം സംഭവിച്ചാലേ സെറ്റിൽ ചെയ്യാനാകൂ എന്നതായിരുന്നു ഇതുവരെ. എന്നാൽ ഈ നിബന്ധന മാറ്റിയതായി ധനമന്ത്രി അറിയിച്ചു . ഭിന്നശേഷിക്കാരുടെ ഇൻഷുറൻസിൽ നിന്നുള്ള ആന്വിറ്റി, ലംപ്സം പേയ്‌മെന്റ് എന്നിവ ക്ലെയിം ചെയ്യുന്നതിന് ഇനി മുതല്‍ രക്ഷിതാവ് 60 വയസ് കഴിഞ്ഞാല്‍ മതിയാകും. ഭിന്നശേഷിക്കാരായവർക്ക് വളരെ ആശ്വാസം നൽകുന്ന ഈ തീരുമാനം ഇത്തവണത്തെ ബജറ്റിന്റെ മാനുഷിക മുഖവും വ്യക്തമാക്കുന്നു.
Read More in India
Related Stories
ഫീസ് കിട്ടിയില്ലെങ്കിൽ ചികിത്സ നിഷേധിക്കാം; ഡോക്ടർമാർക്ക് പെരുമാറ്റച്ചട്ടം
3 years, 7 months Ago
വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു
1 year, 5 months Ago
ഇസ്രൊ വീണ്ടും വിക്ഷേപണത്തിന് ഒരുങ്ങുന്നു.
3 years, 10 months Ago
മദ്രസകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി യു.പി. സര്‍ക്കാര്‍
3 years, 7 months Ago
Comments