ബൂസ്റ്റര്ഡോസിനുള്ള അനുയോജ്യമായ സമയം രണ്ടാം ഡോസെടുത്ത് 6 മാസത്തിനു ശേഷം- ഭാരത് ബയോടെക്ക് എംഡി
4 years, 10 months Ago | 690 Views
കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അനുയോജ്യമായ സമയം രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറുമാസത്തിനു ശേഷമാണെന്ന് ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല. കോവിഡ് പ്രതിരോധത്തിന് നേസല്‍ വാക്സിനുകളുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഭാരത് ബയോടെക്കാണ് ലോകത്ത് ആദ്യമായി സിക്ക വൈറസിനെതിരായ വാക്സിന് വികസിപ്പിച്ചതെന്നും എല്ല കൂട്ടിച്ചേര്‍ത്തു.
കൊവാക്സിനെ അപേക്ഷിച്ച് ഉത്പാദനം എളുപ്പമായതിനാല്‍ ബൂസ്റ്റര്‍ ഡോസ് ആയി നേസല്‍ വാക്സിനെ ഭാരത് ബയോടെക്ക് പരിഗണിക്കുന്നുണ്ടെന്നും, രോഗവ്യാപനം തടയാനുള്ള ഏകമാര്‍ഗം നേസല്‍ വാക്സിനുകളാണെന്നും ലോകം ഒട്ടാകെ നേസല്‍ വാക്സിനുകളെയാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഡോസ് ആയി കൊവാക്സിന് നല്‍കുകയും രണ്ടാം ഡോസ് ആയി നേസല്‍ വാക്സിന് നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുകയാണ്. നേസല്‍ വാക്സിനാണ് രണ്ടാമത്തെ ഡോസ് ആയി നല്‍കുന്നത് എങ്കില്‍ വൈറസ് വ്യാപനത്തെ തടയാനാവും, എല്ല പറഞ്ഞു. രോഗബാധയുണ്ടായവരിലും ഒന്നാം ഡോസ് എടുത്തവരിലും നേസല്‍ വാക്സിന് നന്നായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More in India
Related Stories
സാഗരം തൊട്ട് 'വിക്രാന്ത്'
5 years, 1 month Ago
കോവാക്സിന് കോവിഡിനെതിരേ 77.8 ശതമാനം ഫലപ്രദം-പഠനം
4 years, 10 months Ago
രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.
5 years, 1 month Ago
മാർച്ച് 8 - വനിതാ ദിനം; ചരിത്രത്തിൽ ഇടം പിടിച്ച ചില വനിതകൾ
5 years, 6 months Ago
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം : രണ്ട് ഡോസ് കോവാക്സിന് ഫലപ്രദം
5 years, 3 months Ago
74% മിഡ്മാര്ക്കറ്റ് സ്ഥാപനങ്ങളും ക്ലൗഡിലേക്ക് മാറുന്നു : എസ്എപി ഇന്ത്യ
4 years, 9 months Ago
Comments