Thursday, July 31, 2025 Thiruvananthapuram

ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

banner

3 years, 2 months Ago | 507 Views

ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ക്ക് ആര്‍സിയുമായും ഡ്രൈവിംഗ് ലൈസന്‍സുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി എളുപ്പം ലഭിക്കും.

ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ക്കായുളള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിക്കഴിഞ്ഞു. mParivahan എന്നു പേരു നല്‍കിയ ഈ ആപ്ലിക്കേഷന്‍ വഴി ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും.

പ്ലേ സ്റ്റോറില്‍ നിന്ന് mParivahan ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തതിനു ശേഷം അവിടെ മൂന്ന് ഓപ്ഷനുകള്‍ ദൃശ്യമാകും. ഡാഷ് ബോര്‍ഡ്, ആര്‍സി ഡാഷ് ബോര്‍ഡ് കൂടാതെ, ഡിഎല്‍ ഡാഷ് ബോര്‍ഡ് എന്നിങ്ങനെയാണ് മൂന്ന് ഓപ്ഷനുകള്‍. ആസി വിവരങ്ങള്‍ അറിയാന്‍ ആര്‍സി ഡാഷ് ബോര്‍ഡില്‍ സെര്‍ച്ച്‌ ചെയ്യാവുന്നതാണ്. ഇതില്‍ ആര്‍സി നമ്പറിലെ എല്ലാ വിവരങ്ങളും ലഭ്യമാകും.

ഡിഎല്‍ ഡാഷ് ബോര്‍ഡ് ഓപ്ഷനില്‍ ലൈസന്‍സ് നമ്പര്‍ നല്‍കിയാല്‍ നിങ്ങളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭിക്കും. കൂടാതെ, https://parivahan.gov.in/parivahan//en/content/mparivahan എന്ന ഒഫീഷ്യല്‍ വെബ്സൈറ്റിലും നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമാകും.



Read More in India

Comments