Friday, April 18, 2025 Thiruvananthapuram

തുടർച്ചയായി ആറു ബജറ്റുകൾ ; അപൂർവ നേട്ടത്തിനരികെ നിർമലാ സീതാരാമൻ

banner

1 year, 2 months Ago | 104 Views

തുട‍ർച്ചയായി ആറു ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ധനമന്ത്രിയാകാൻ ഒരുങ്ങുകയാണ് നി‌‍‍ർമല സീതാരാമൻ. രാജ്യത്തെ ആദ്യത്തെ ഫുൾടൈം വനിതാ ധനമന്ത്രിയായ അവർ 2019 ജൂലൈ മുതൽ അഞ്ച് സമ്പൂർണ ബജറ്റുകൾ അവതരിപ്പിച്ചിച്ചുണ്ട്. ഫെബ്രുവരി ഒന്നിന് ഒരു ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകൾ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി മാറും.

ഫെബ്രുവരി ഒന്നിന് തുടർച്ചയായ ആറാം ബജറ്റ് അവതരിപ്പിക്കുമ്പോൾ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോഡിനൊപ്പമാണ് ധനമന്ത്രി നിർമല സീതാരാമനും എത്തുക. ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതോടെ, തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ച മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്‌ലി, പി ചിദംബരം, യശ്വന്ത് സിൻഹ തുടങ്ങിയ മുൻഗാമികളുടെ റെക്കോർഡുകൾ ഈ വനിതക്ക് മറികടക്കാൻ ആകും.

 



Read More in India

Comments

Related Stories