Saturday, April 19, 2025 Thiruvananthapuram

പാവപ്പെട്ടവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷനായി ഇലക്ട്രോണിക് വൗച്ചറുകള്‍

banner

3 years, 9 months Ago | 347 Views

'പൊതുജന ക്ഷേമം' എന്ന മനോഭാവത്തില്‍ സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി കൈമാറ്റം ചെയ്യാനാവാത്ത ഇലക്ട്രോണിക് വൗച്ചറുകള്‍ തയ്യാറാക്കാന്‍ പദ്ധതിയുമായി  കേന്ദ്ര സർക്കാർ. പ്രായമായവരെയും ഭിന്നശേഷിയുള്ളവരെയും സഹായിക്കുന്നതിന് വീടിനടുത്തുള്ള കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളും ആരംഭിച്ചതായി  കേന്ദ്രം വ്യക്തമാക്കി.

കൂടാതെ ജയില്‍ തടവുകാര്‍, വൃദ്ധ ഭവനങ്ങളിലെ പൗരന്മാര്‍, വഴിയോര യാചകര്‍, കൂടാതെ 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള യോഗ്യതയുള്ള വ്യക്തികള്‍ എന്നിവരുള്‍പ്പെടെ നിര്‍ദ്ദിഷ്ട തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം ഇല്ലാത്ത ദുര്‍ബല വിഭാഗങ്ങളെ കണ്ടെത്തി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പികളുടേയും സംഘടനകളുടേയും സഹായത്തോടെ ജില്ലാ കര്‍മ്മ സമിതി അവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നു.

വരുമാനം കണക്കിലെടുക്കാതെ എല്ലാ പൗരന്‍മാരും കേന്ദ്രത്തിന്റെ സൗജന്യ വാക്‌സിനേഷന് അര്‍ഹരാണാണെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

വാക്‌സിനേഷന്‍ നിരക്ക് മെച്ചപ്പെടുത്തുന്നതിന് ജോലി സ്ഥലവുമായി ബന്ധപ്പെട്ടുള്ള അഥവാ സ്വകാര്യ അന്തര്‍-ജില്ലാ/അന്തര്‍-സംസ്ഥാന വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ മാപ്പിംഗും നടത്തിവരുന്നു. 18 വയസ്സിന് മുകളിലുള്ള ജീവനക്കാര്‍ക്ക് വാക്‌സിനേഷനായി ജോലിസ്ഥലത്ത് ഇതിനകം നിലവിലുള്ള കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് അവരുടെ ആശ്രിതര്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കാവുന്നതാണ്.

രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരില്‍ 87.4 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസും രജിസ്റ്റര്‍ ചെയ്ത കോവിഡ് മുന്നണിപ്പോരാളികളില്‍ 90.8 ശതമാനത്തിനും ഒന്നാം ഡോസ് നല്‍കിയതിലൂടെ ഈ സമീപനം മികച്ച ഫലങ്ങള്‍ നേടി.

ഇതുവരെ 45+ വയസ് പ്രായമുള്ളവരില്‍ 45.1% പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 60 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 49.35% പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു.

2021 ജൂണ്‍ 21 മുതല്‍ നടപ്പിലാക്കിയ പുതുക്കിയ ദേശീയ കോവിഡ് വാക്‌സിനേഷന്‍ നയം പ്രകാരം ആഭ്യന്തര വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാക്‌സിനുകള്‍ നല്‍കാനുള്ള അനുമതി നല്‍കിയിട്ടുണ്ട് (ഇത് അവരുടെ പ്രതിമാസ ഉല്‍പാദനത്തിന്റെ 25% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു). എല്ലാ പൗരന്മാര്‍ക്കും അവരുടെ വരുമാന നില കണക്കിലെടുക്കാതെ കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സൗജന്യ വാക്‌സിനേഷന് അര്‍ഹതയുണ്ട്. പണം നല്‍കാനുള്ള കഴിവുള്ളവരെ സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.



Read More in Health

Comments