സെപ്റ്റംബര്‍ 29; ലോക 'ഹൃദയ' ദിനം.
.jpg)
3 years, 6 months Ago | 651 Views
ഹൃദയത്തിന്റെ പ്രാധാന്യം മറക്കാതിരിക്കുക എന്ന ഓര്‍മ്മപ്പെടുത്തലുമായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും യുനസ്‌കോയും ചേര്‍ന്നാണ് ലോക ഹൃദയ ദിനാചരണം നടത്തുന്നത്. 2021ലെ ഹൃദയദിന സന്ദേശം 'ഹൃദയപൂര്‍വം ഏവരെയും ഒന്നിപ്പിക്കുക' (Use Heart to Connect) എന്നാണ്.
നമ്മെയും നമ്മുക്ക് ചുറ്റുമുള്ളവരെയും ഹൃദ്രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായും അവരുടെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനായും പരിശ്രമിക്കാം എന്നതാണ് ഈ സന്ദേശം ഓര്‍മ്മപ്പിക്കുന്നത്. ശരിയായ ഭക്ഷണരീതി സ്വീകരിച്ചും, കൃത്യമായി വ്യായാമം ചെയ്തും, പുകവലി, മദ്യപാനം ഒഴിവാക്കിയും ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാം.
ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങള്‍ ആണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. രക്തധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍, ജന്മനായുള്ള ഹൃദയവൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍പ്പെടുന്നു. ഹൃദ്രോഗ തീവ്രതയിലും മിക്കവരും കോവിഡ് പകര്‍ച്ചവ്യാധിയെ പേടിച്ച് വീടുകളില്‍ ഒതുങ്ങിക്കൂടി. ആശുപത്രികളില്‍ പോകാനോ മരുന്നുകള്‍ കൃത്യമായി കഴിക്കാനോ പലരും ഭയന്നു. അനന്തരഫലമായി ഹൃദ്രോഗികളുടെ എണ്ണം കൂടി.
2000ത്തില്‍ തുടങ്ങിയ 'വേള്‍ഡ് ഹാര്‍ട്ട് ഡേ' ഓരോ വര്‍ഷവും വിവിധ പ്രതിരോധ വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു ഹൃദയത്തിന് കരുത്തേകാനും അതുവഴി ഹൃദ്രോഗത്തെ പടിപ്പുറത്ത് നിര്‍ത്താനും നിങ്ങള്‍ അനുവര്‍ത്തിക്കേണ്ട പ്രതിരോധ നടപടികള്‍ മറ്റുള്ളവര്‍ക്കും പ്രയോജനകരമാംവിധം പങ്കുവയ്ക്കണമെന്ന് ഹൃദയദിനം ആഹ്വാനം ചെയ്യുന്നു.
ഇപ്പോള്‍ പ്രബലമായിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയും അറിവും അനുകമ്പയും ഉപയോഗിച്ച് നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ളവരും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തക്കവണ്ണം ജീവിക്കുക. ഹൃദയപൂര്‍വം ഓരോ ഹൃദയങ്ങളും പരസ്പരം ബന്ധിപ്പിക്കുക (Use Heart to connect every Heart). അതിനായി മൂന്ന് സ്തൂപങ്ങളാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഇക്കുറി മുന്നോട്ടുവയ്ക്കുന്നത്.
1. നീതിയും സമത്വവും (Equtiy) ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമൂഹത്തിലെ എല്ലാവരെയും ഒന്നിപ്പിക്കുക. ചെറുപ്പക്കാരും വയോധികരും സ്ത്രീകളും കുട്ടികളും രോഗികളും ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക.
2. പ്രതിരോധം (Prevention) ആരോഗ്യപരമായ ഭക്ഷണംകഴിച്ചും, പുകവലി നിര്‍ത്തിയും, വ്യായാമം ചെയ്തും ആരോഗ്യം കാത്തുസൂക്ഷിക്കുക. നിങ്ങള്‍ക്ക് ഹൃദ്രോഗമോ പ്രമേഹമോ അമിത രക്തസമ്മര്‍ദമോ വര്‍ധിച്ച ദുര്‍മേദസ്സോ ഉണ്ടെങ്കില്‍ കോവിഡ് വ്യാപനകാലത്തുപോലും യാതൊരു വൈമനസ്യവും കാണിക്കാതെ ചെക്കപ്പുകളും ചികിത്സയും കൃത്യമായി ചെയ്യുക.
3. സമൂഹം (Communtiy) ലോകത്തുള്ള 520 ദശലക്ഷം ഹൃദ്രോഗികള്‍ കോവിഡ് മഹാമാരിയുടെ മൂര്‍ധന്യാവസ്ഥയില്‍ പലതരം കഷ്ടപ്പാടുകള്‍ക്ക് ഇരയായി. സമൂഹത്തിലെ ഒറ്റപ്പെടലും മരുന്നുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും വൈദ്യസഹായം ലഭിക്കാനുള്ള സാമ്പത്തിക പ്രയാസങ്ങളുമെല്ലാം അവരെ രോഗാതുരരാക്കി. അതുകൊണ്ട് മഹാമാരികാലത്തും ഏക ആശ്രയമായ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഏവര്‍ക്കും പ്രാപ്തമാകുംവിധം പ്രചരിപ്പിക്കാം.
ലോകത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനിതകമായി, മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതമുണ്ടാകാന്‍ മൂന്നിരട്ടി സാധ്യതയുണ്ട്. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളമാണ്.
കോവിഡ് വൈറസ് രണ്ട് വിധമാണ് ഹൃദ്രോഗ തീവ്രത ഉണ്ടാക്കുന്നത്. നിലവില്‍ ഹൃദ്രോഗികളായവരുടെ രോഗാവസ്ഥ മൂര്‍ച്ഛിപ്പിച്ച് ഹാര്‍ട്ട് അറ്റാക്ക്, ഹൃദയ സ്തംഭനം, കാര്‍ഡിയോജെനിക് ഷോക്ക് തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് അവരെ തള്ളിവിടുന്നു. മറ്റൊന്ന് ഹൃദയസംബന്ധമായ യാതൊരു രോഗവുമില്ലാത്തവരില്‍ ഹൃദയാഘാതമുണ്ടാകുന്നു. ഹൃദ്രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത ഒരുപോലെയാണങ്കിലും വന്നുപെട്ടാല്‍ സങ്കീര്‍ണതകള്‍ കൂടുതലാവാമെന്നുള്ളതുകൊണ്ട് ഹൃദ്രോഗികള്‍ ഏറെ ശ്രദ്ധിക്കണം.
ഹൃദയത്തെ എങ്ങനെ ആരോഗ്യത്തോടെ സംരക്ഷിക്കാം
*ആരോഗ്യ പൂര്‍ണമായ ജീവിതരീതി
*ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശ്ശീലങ്ങളും വര്‍ജ്ജിക്കുക
*ശരിയായ ആഹാര രീതിയും ജീവിത ശൈലിയും സ്വീകരിക്കുക.
*നല്ല പോഷണം, പതിവായി വ്യായാമം
Read More in Health
Related Stories
നെല്ലിക്ക
3 years, 11 months Ago
കോവിഡിനൊപ്പം നിപയും: ആരോഗ്യവകുപ്പിന് വെല്ലുവിളി
3 years, 7 months Ago
സൈകോവ് ഡി വാക്സിന് അനുമതി; സൂചി കൊണ്ട് കുത്തിവയ്പ്പില്ല
3 years, 7 months Ago
ഒറ്റഡോസ് സ്പുട്നിക് വാക്സിന് റഷ്യ അനുമതി നല്കി; ഫലപ്രാപ്തി 79.4%
3 years, 11 months Ago
മാറുന്ന ഭക്ഷണ രീതി
3 years, 9 months Ago
ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
3 years, 10 months Ago
ചിക്കന് വാങ്ങുമ്പോള് ഇക്കാര്യം ശ്രദ്ധിക്കുക.
2 years, 10 months Ago
Comments