Wednesday, April 16, 2025 Thiruvananthapuram

യുഎസ് നാവികസേനയില്‍ നിന്ന് രണ്ട് എംഎച്ച്‌ -60 ആര്‍ സീഹോക്ക് സമുദ്ര ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് ലഭിച്ചു

banner

3 years, 8 months Ago | 374 Views


യുഎസ് നാവികസേനയില്‍ നിന്ന് രണ്ട് എംഎച്ച്‌ -60 ആര്‍ സീഹോക്ക് സമുദ്ര ഹെലികോപ്റ്ററുകള്‍ ഇന്ത്യക്ക് ലഭിച്ചു. യുഎസ് നാവികസേനയില്‍ നിന്ന് ഇന്ത്യ സ്വീകരിക്കുന്ന രണ്ട് എം‌എച്ച്‌ -60 ആര്‍ സീഹോക്ക് മാരിടൈം ഹെലികോപ്റ്ററുകളും പത്താമത്തെ പി -8 പോസിഡോണ്‍ സമുദ്ര നിരീക്ഷണ വിമാനവും ഇരു രാജ്യങ്ങളുടെയും നാവികസേന തമ്മിലുള്ള സഹകരണവും പരസ്പര പ്രവര്‍ത്തനക്ഷമതയും ശക്തിപ്പെടുത്തുമെന്ന് പെന്റഗണ്‍ അറിയിച്ചു.

ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച മൊത്തം 24 എം‌എച്ച്‌ -60 ആര്‍ മള്‍ട്ടി-റോള്‍ ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ നാവികസേന വാങ്ങുന്നു. അമേരിക്കന്‍ നാവികസേനയില്‍ നിന്ന് ഇന്ത്യന്‍ നാവികസേനയിലേക്ക് ഹെലികോപ്റ്ററുകള്‍ ഔദ്യോഗികമായി കൈമാറിയതിന്റെ അടയാളമായി  സാന്‍ ഡീഗോയിലെ നേവല്‍ എയര്‍ സ്റ്റേഷന്‍ നോര്‍ത്ത് ഐലന്‍ഡില്‍ ഒരു ചടങ്ങ് നടന്നു.

 യുഎസ് നേവിയില്‍ നിന്ന് 24 എം‌എച്ച്‌ -60 ആര്‍ സീഹോക്ക് മാരിടൈം ഹെലികോപ്റ്ററുകളും ഗോവയിലെ അവരുടെ പത്താമത്തെ ബോയിംഗ് പി -8 പോസിഡോണ്‍ സമുദ്ര നിരീക്ഷണ വിമാനവും ലഭിച്ച ഇന്ത്യന്‍ നാവികസേനയിലെ ഞങ്ങളുടെ പങ്കാളികളെ അഭിനന്ദിക്കാന്‍ വകുപ്പ് (പ്രതിരോധ വകുപ്പ്) ആഗ്രഹിക്കുന്നുവെന്നു വാര്‍ത്താ സമ്മേളനത്തില്‍ പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്തോ-പസഫിക്കിലെ നിരീക്ഷണ ദൗത്യങ്ങള്‍ക്കായി അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യത്തെ രാജ്യമാണ് ഇന്ത്യ. ഈ കഴിവുകള്‍ സമുദ്ര സുരക്ഷയെ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ഞങ്ങളുടെ രണ്ട് നാവികസേനകളും തമ്മിലുള്ള സഹകരണവും പരസ്പര പ്രവര്‍ത്തനക്ഷമതയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും  അദ്ദേഹം പറഞ്ഞു.



Read More in India

Comments