താഷി യാങ്ഗോം: ഈ സീസണില്‍ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
5 years, 4 months Ago | 515 Views
2021 സീസണില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന നേട്ടവുമായി ഇന്ത്യക്കാരി. അരുണാചല്‍ സ്വദേശി താഷി യാങ്ഗോമാണ് ഈ നേട്ടത്തിന് അര്‍ഹയായത്.
അരുണാചല്‍ പ്രദേശിലെ ദിരങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടൈനീറിങ് ആന്‍ഡ് അലൈഡ് സ്പോര്‍ട്സിലാണ് (നിമാസ്) താഷി പരിശീലനം പൂര്‍ത്തിയാക്കിയത്. കേന്ദ്ര യുവജനകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് സന്തോഷ വാര്‍ത്ത ട്വീറ്റ് ചെയ്തത്. നിമാസിലെ നിരന്തര പരിശീലനമാണ് താഷിയെ കരുത്തയായ പര്‍വതാരോഹകയായി മാറ്റിയതെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു പ്രതികരിച്ചു.നിമാസില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി എവറസ്റ്റ് കീഴടക്കിയ ഒൻപതാമത്തെ പര്‍വതാരോഹകയാണ് താഷി യാങ്ഗോം.
Read More in India
Related Stories
ഹോട്ടലുകളിൽ സർവീസ് ചാർജ് പാടില്ല; മറ്റു പേരുകളിലും സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്
4 years, 2 months Ago
രാജ്യത്ത് ബാങ്കിംഗ് ചാര്‍ജുകള്‍ പുതുവര്‍ഷത്തില്‍ ഉയരും
4 years, 10 months Ago
സുബോധ് കുമാര്‍ ജയ്സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍
5 years, 4 months Ago
ഒബിസി ബിൽ രാജ്യസഭയും പാസാക്കി
5 years, 1 month Ago
കാറിൽ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് കേന്ദ്രം കരട് മാർഗരേഖ ഇറക്കുന്നു
4 years, 7 months Ago
Comments