കേരളത്തിന് ഇത് അഭിമാന നിമിഷം! നാവികസേനയെ നയിക്കാന്‍ മേധാവിയായി മലയാളിയായ ആർ ഹരികുമാർ
4 years, 10 months Ago | 755 Views
കേരളത്തിന് ഇത് അഭിമാന നിമിഷം. നാവികസേനയെ നയിക്കാൻ മേധാവിയായി ആദ്യമായി ഒരു മലയാളി. വൈസ് അഡ്മിറൽ ആർ ഹരികുമാർ നാവിക സേനയുടെ മേധാവിയായി ചുമതല ഏറ്റെടുത്തു.
ദില്ലിയില്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നില്‍ വച്ചായിരുന്നു ചടങ്ങ്. സ്ഥാനമൊഴിഞ്ഞ അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്ന് നാവിക സേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര് ഹരികുമാര്‍ ഏറ്റെടുത്തു.
വൈസ് അഡ്മിറല്‍ ആര് ഹരികുമാര്‍ സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം ഇത് തനിക്ക് അഭിമാനം നിറഞ്ഞ നിമിഷമെന്ന് പ്രതികരിച്ചു.
ആഴക്കടല്‍ സുരക്ഷയാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും ഏത് വെല്ലുവിളിയേയും നേരിടുമെന്നും ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു.തന്റെ മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. ആ പാത പിന്തുടരുമെന്നും അദ്ദഹം പറഞ്ഞു.
പശ്ചിമ നേവല്‍ കമാണ്ട് മേധാവി സ്ഥാനത്ത് നിന്നാണ് നാവിക സേനയുടെ തന്നെ തലപ്പത്തേക്ക് തിരുവനന്തപുരം സ്വദേശി കൂടിയായ ആര് ഹരികുമാര്‍ എത്തുന്നത്. 2024 ഏപ്രില്‍ മാസം വരെയാകും കാലാവധി.
Read More in India
Related Stories
തലൈവർ രജിനികാന്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
5 years, 6 months Ago
ഇരുപത് രൂപയ്ക്ക് 50 വയസ്സ്;
4 years, 3 months Ago
ഏഷ്യയില്‍ ആദ്യ മെറ്റാവേഴ്സില്‍ വിവാഹം നടത്തി തമിഴ് ദമ്പതികള്‍
4 years, 7 months Ago
ഭിന്നശേഷിക്കാർക്കും മാതാപിതാക്കൾക്കും ആശ്വാസം
4 years, 8 months Ago
റോഡ് മര്യാദകളെക്കുറിച്ചുള്ള നിർബന്ധിത തിയറി ക്ലാസ്സ്
4 years, 5 months Ago
Comments