Thursday, Jan. 1, 2026 Thiruvananthapuram

ഒന്നാം സമ്മാനം 40 ലക്ഷം, രണ്ടാം സമ്മാനം 20 ലക്ഷം: ഈ ചെറിയ ജോലിക്ക് ആര്‍.ബി.ഐയുടെ വക പാരിതോഷികം !

banner

4 years, 1 month Ago | 709 Views

ആഗോള ഹാക്കത്തോണ്‍ സംഘടിപ്പിക്കാനൊരുങ്ങി ആര്‍.ബി.ഐ. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സുരക്ഷിതവും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവുമാക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി ആഗോള ഹാക്കത്തോണ്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.

പങ്കാളികളാകുന്നവര്‍ക്ക് 40 ലക്ഷം രൂപ വരെ സമ്മാനം നേടാനുള്ള സുവര്‍ണാവസരമുണ്ട്.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹാക്കത്തോണ്‍ ആര്‍ബിഐ പ്രഖ്യാപിച്ചത്. 'HARBINGER 2021' എന്ന് പേരിട്ടിരിക്കുന്ന ഈ ഹാക്കത്തോണിന്റെ രജിസ്‌ട്രേഷന്‍ നവംബര്‍ 15 മുതല്‍ ആരംഭിക്കും. ഹാക്കത്തോണില്‍ പങ്കെടുക്കുന്നവര്‍ പിന്നാക്ക വിഭാഗങ്ങളിലേക്ക് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ആക്സസ് ചെയ്യണമെന്നും പണമിടപാടുകള്‍ ലളിതമാക്കുകയും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും ചെയ്യണമെന്ന് ആര്‍ബിഐ അറിയിച്ചു. പങ്കെടുക്കുന്നവര്‍ ഡിജിറ്റല്‍ പേയ്മെന്റുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരങ്ങളെ കുറിച്ച്‌ അറിഞ്ഞിരിക്കണമെന്നും അവ അവതരിപ്പിക്കുകയും ചെയ്യണമെന്ന് ആര്‍.ബി.ഐയുടെ നിര്‍ദ്ദേശങ്ങളില്‍ ഉണ്ട്.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ സജീവമാക്കുന്നതിനുള്ള ആദ്യപടിയായാണ് ഹാക്കത്തോണിനെ ആര്‍ബിഐ നോക്കിക്കാണുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് ആര്‍ബിഐ ഹാക്കത്തോണ്‍ പ്രഖ്യാപിച്ചത്. 'HARBINGER 2021' ല്‍ ചേരുന്നതിലൂടെ പങ്കെടുക്കുന്നവര്‍ക്ക് വ്യവസായ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശം തേടാനും അവരുടെ നൂതനമായ പരിഹാരങ്ങള്‍ കാണിക്കാനും അവസരം നല്‍കുമെന്നും ആര്‍.ബി.ഐ അറിയിച്ചു. ഓരോ വിഭാഗത്തിലുമുള്ള വിജയികളെ തിരഞ്ഞെടുക്കാന്‍ ഒരു ജൂറി ഉണ്ടായിരിക്കും. ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 40 ലക്ഷം രൂപയും രണ്ടാം സ്ഥാനം നേടുന്നയാള്‍ക്ക് 20 ലക്ഷം രൂപയും സമ്മാനമായി നല്‍കും.



Read More in India

Comments

Related Stories