Tuesday, April 8, 2025 Thiruvananthapuram

ഗഗന്‍യാന്‍ പദ്ധതി; എന്‍ജിന്റെ ഹോട്ട് ടെസ്റ്റ് വിജയകരമെന്ന്‌ റിപ്പോര്‍ട്ട്

banner

3 years, 8 months Ago | 607 Views

ഗഗന്‍യാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വികാസ് എന്‍ജിന്റെ ദൈര്‍ഘ്യമേറിയ ഹോട്ട് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐഎസ്‌ആര്‍ഒ റിപ്പോര്‍ട്ട്. 240 സെക്കന്റ് നീണ്ടു നിന്ന പരീക്ഷണം തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലാണ് നടന്നത്. ജിഎസ്‌എല്‍വി എംകെ മൂന്നിന്റെ ലിക്വിഡ് പ്രോപലന്റ് വികാസ് എന്‍ജിന്‍ പരീക്ഷണമാണ് നടത്തിയത്. എന്‍ജിന്റെ പ്രവര്‍ത്തനം പ്രതീക്ഷിച്ച വിജയം നേടിയെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.

ഇന്ത്യയുടെ ബഹികരാകാശ സ്വപ്‌ന പദ്ധതിയാണ് ഗഗന്‍യാന്‍. മൂന്ന് സഞ്ചാരികളെ ബഹിരാകാശത്ത് ഏഴ് ദിവസം പാര്‍പ്പിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യം ഇടുന്നത്. 2022 ഓഗസ്റ്റില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം ഡിസംബറില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടുകയായിരുന്നു.



Read More in Technology

Comments