Friday, April 18, 2025 Thiruvananthapuram

തുളസിയുടെ പത്ത് ഔഷധ ​ഗുണങ്ങളറിയാം

banner

3 years, 8 months Ago | 407 Views

ഹിന്ദുക്കള്‍ പവിത്രവും പുണ്യവുമായി ആരാധിക്കുന്ന തുളസിക്ക് ഔഷധ ഗുണങ്ങള്‍ ഏറെയാണ്. ജാതിമത ഭേദമന്യേ പണ്ടൊക്കെ എല്ലാ വീടുകളും തുളസി ചെടികള്‍ ധാരാളമായി ഉണ്ടാകുമായിരുന്നു. നിരവധി അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയാണ് തുളസി. ഇലയും പൂവും തണ്ടും വേരുമെല്ലാം ഔഷധ ഗുണമുള്ളതു തന്നെ. നമ്മുടെയും കുട്ടികളുടെയും ആരോഗ്യത്തിനു വേണ്ടി മുറ്റത്ത് തുളസി നടാം.

ഔഷധ ഗുണങ്ങള്‍

1. പനി പമ്പകടക്കണമെങ്കിൽ തുളസി നീര് കഴിച്ചാല്‍ മതി.

2. വെറും വയറ്റില്‍ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തില്‍ നിന്നും ജലദോഷ പനിയില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.

3. തൊണ്ട വേദനയുണ്ടാവുമ്പോൾ വെള്ളത്തില്‍ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടില്‍ വായില്‍ കവിള്‍കൊണ്ടാല്‍ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്സ് രോഗികള്‍ക്ക് ഇത് ഏറെ ഗുണകരമാണ്.

4. ചൂട് കാരണമുള്ള തലവേദന വളരെ സാധാരണമാണ്. തുളസിയിലയും ചന്ദനവും പേസ്റ്റ് രൂപത്തിലാക്കി നെറ്റിയില്‍ പുരട്ടുക.

5. നേത്ര രോഗങ്ങള്‍ക്ക് കൃഷ്ണതുളസിയില നല്ലതാണ്. കൃഷ്ണതുളസിയുടെ നീര് ഒന്ന് രണ്ട് തുള്ളി കണ്ണില്‍ ഉറ്റിക്കുന്നത് വേദന അകറ്റാന്‍ സഹായിക്കും.

6. തുളസിയില ഉണക്കി പൊടിയാക്കിയതും കടുക് ഓയിലും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് പല്ലില്‍ തേയ്ക്കുകയോ അല്ലെങ്കില്‍ ബ്രഷ് ചെയ്യുകയോ ചെയ്യുക. വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.

7. ലൂക്കോഡര്‍മ പോലുള്ള ചര്‍മ രോഗങ്ങള്‍ അകറ്റാന്‍ തുളസി നീര് സഹായിക്കും.

8. പ്രാണികളുടെ കടിയേറ്റ ഭാഗത്ത് തുളസിയുടെ വേര് അരച്ച്‌ പുരട്ടുക. എളുപ്പം ഭേദമാകും.

9. തേനും തുളസിയിലയുടെ നീരും മിക്സ് ചെയ്ത് കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് ഭേദമാകും.

10. തുളസിയില 12 എണ്ണം വീതം ദിവസവും കഴിക്കുന്നത് സ്ട്രസ് കുറയ്ക്കാന്‍ സഹായിക്കും.



Read More in Health

Comments