Saturday, April 19, 2025 Thiruvananthapuram

ഹെഡ്‍സെറ്റ് സ്ഥിരമായി ഉപയോ​ഗിക്കുന്നവര്‍ അറിയാന്‍

banner

2 years, 11 months Ago | 264 Views

സ്ഥിരമായി ഹെഡ്‍സെറ്റ് ഉപയോഗിച്ച്‌ മൊബൈല്‍ ഫോണില്‍ പാട്ട് കേള്‍ക്കുന്നവരാണ് നമ്മളില്‍ പലരും. പതിവായി ഇങ്ങനെ ഹെഡ്‍സെറ്റ് ഉപയോ​ഗിക്കുന്നത് ചെവിയ്ക്ക് കൂടുതല്‍ ദോഷം ചെയ്യും.

ഹെഡ്‍സെറ്റില്‍ പതിവായി പാട്ടു കേള്‍ക്കുന്ന ശീലമുള്ളവര്‍ 10 മിനിട്ടു പാട്ടു കേട്ട ശേഷം അഞ്ചു മിനിട്ടെങ്കിലും ചെവിക്കു വിശ്രമം നല്‍കണമെന്നു ഡോക്‌ടര്‍മാര്‍ പറയുന്നു.

ഇയര്‍ഫോണ്‍ വയ്‌ക്കാതെ പാട്ടു കേള്‍ക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ക്രമേണ കേള്‍വി ശക്‌തിയെ ബാധിക്കും. ദിവസം ഒരു മണിക്കൂര്‍ മാത്രമേ ഇയര്‍ ഫോണ്‍ ഉപയോ​ഗിക്കാന്‍ പാടുള്ളൂ. ഇയര്‍ ഫോണ്‍ ഉപയോഗിക്കുമ്പോൾ  അമിതശബ്‌ദം രക്‌തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ചെവിക്കുള്ളിലെ ഫ്ലൂയിഡിന്റെ പ്രഷര്‍ കൂടുന്ന മെനിയേഴ്‌സ് സിന്‍ഡ്രോം ഉള്ളവര്‍ക്കു തലചുറ്റല്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അമിതശബ്‌ദം ശരീരത്തിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കും. പ്രമേഹ രോഗികള്‍ അമിതശബ്‌ദം കേട്ടാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ദ്ധിക്കും. ഗര്‍ഭിണികള്‍ ഒരിക്കലും ഇയര്‍ ഫോണ്‍ ഉപയോ​ഗിച്ച്‌ പാട്ട് കേള്‍ക്കരുത്. അത് കുഞ്ഞിനാണ് കൂടുതല്‍ ദോഷം ചെയ്യുന്നത്.

അമിതശബ്‌ദം മൂലം ഏകാഗ്രത കുറയും. കുട്ടികളെയാണ് ഇതു കൂടുതല്‍ ബാധിക്കുക. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷണല്‍ ഇനിഷ്യേറ്റിവ് ഫോര്‍ സേഫ് സൗണ്ടിലെ(ഐഎംഎ നിസ്) വിദഗ്‌ധ ഡോക്‌ടര്‍മാരുടേതാണ് ഈ മുന്നറിയിപ്പുകള്‍.



Read More in Health

Comments