വില വര്‍ധനവില്‍ വലഞ്ഞ് ജനങ്ങള്‍; 143 ഉല്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കുന്നു

3 years, 3 months Ago | 301 Views
രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനിടെ 143 ഉല്പന്നങ്ങളുടെ ജിഎസ്ടി വര്‍ധിപ്പിക്കാന്‍ കൗണ്‍സില്‍ ശിപാര്‍ശ നല്കി.
വരുമാനം ഉയര്‍ത്തുന്നതിനാണ് നികുതി വര്‍ധന. ഇക്കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയെന്നാണ് റിപ്പോര്‍ട്ട്. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ കൂടിയാണ് കൗണ്‍സിലിന്റെ നടപടി.
പപ്പടം, ശര്‍ക്കര, പവര്‍ബാങ്ക്, വാച്ചുകള്‍, സ്യൂട്ട്കേസ്, ഹാന്‍ഡ്ബാഗ്, പെര്‍ഫ്യും/ഡിയോഡര്‍ഡെന്റ്, കളര്‍ ടിവി, ചോക്ലേറ്റ്, ച്യൂയിഗം, വാള്‍നട്ട്, കടുകുപൊടി, നോണ്‍ ആല്‍ക്കഹോളിക് ബീവറേജ്, സെറാമിക് സിങ്ക്, വാഷ്ബേസിന്, കണ്ണടയുടെ ഫ്രെയിം, ക്ലോത്തിങ് ആക്സസറീസ് എന്നിവയുടെ നികുതിയാണ് ഉയര്‍ത്തുക. 143 ഉല്പന്നങ്ങളില് 92 ശതമാനവും 18 ശതമാനത്തില്‍ നിന്നും 28 ശതമാനമാക്കിയാവും നികുതി വര്‍ധിപ്പിക്കുക.
പെര്‍ഫ്യും, ലെതര്‍ അപ്പാരല്‍, ആക്സസറീസ്, ചോക്ലേറ്റ്, കൊക്കോ പൗഡര്‍, പ്ലാസ്റ്റിക്കിലുള്ള ഫ്ലോര്‍ കവറിങ്സ്, ലാമ്ബ്, സൗണ്ട് റെക്കോര്‍ഡിങ് തുടങ്ങിയ ഉല്പന്നങ്ങളുടെ നികുതി 2017 നവംബറിലെ യോഗത്തില്‍ കുറച്ചിരുന്നു. കളര്‍ ടിവി, ഡിജിറ്റല്‍-വിഡിയോ റെക്കോര്‍ഡര്‍, പവര്‍ ബാങ്ക് എന്നിവയുടെ നികുതി 2018 ഡിസംബറിലും കുറച്ചിരുന്നു.
Read More in India
Related Stories
ഫീസ് കിട്ടിയില്ലെങ്കിൽ ചികിത്സ നിഷേധിക്കാം; ഡോക്ടർമാർക്ക് പെരുമാറ്റച്ചട്ടം
3 years, 2 months Ago
പാനും ആധാറും ലിങ്ക് ചെയ്യാനുള്ള സമയപരിധി മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കും
4 years, 4 months Ago
ഇന്ത്യന്‍ ബഹിരാകാശ നിലയം; ഐഎസ്ആര്‍ഒ ജോലികള്‍ ആരംഭിച്ചു
1 year, 4 months Ago
ധ്യാൻചന്ദ് കായിക സർവകലാശാലയ്ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി
3 years, 6 months Ago
രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.
3 years, 11 months Ago
Comments