Thursday, April 10, 2025 Thiruvananthapuram

ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്, പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം

banner

3 years, 8 months Ago | 309 Views

ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണത്തിനൊരുങ്ങി റിസര്‍വ് ബാങ്ക്. പൊതുവായുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് കറന്‍സി ഇറങ്ങുക. കറന്‍സിയുടെ പരീക്ഷണം ഉടന്‍തന്നെ ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍ പറഞ്ഞു. നേരത്തെ ഡിജിറ്റല്‍ കറന്‍സി ആരംഭിക്കാന്‍ കേന്ദ്ര ബാങ്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇതിനായുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നാണ് വ്യക്തമാകുന്നത്.

ഈ പദ്ധതി നടപ്പിലാക്കുന്നതിന് ആര്‍ബിഐ ആക്റ്റ്, ഫെമ ആക്റ്റ്, ഐടി ആക്റ്റ്, കോയിനേജ് ആക്റ്റ് പോലുള്ള സുപ്രധാന നിയമങ്ങളില്‍ ഭേദഗതി ആവശ്യമായി വരും. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നത് സമ്പദ്വ്യവസ്ഥയിലെ കറന്‍സി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും സ്വകാര്യ വെര്‍ച്വല്‍ കറന്‍സികളുടെ ഉപയോഗത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് കരുതുന്നത്. അതിനായുള്ള പരീക്ഷണം കൂടിയാണിത്.



Read More in India

Comments

Related Stories