ഗാന്ധിജിയുടെ കളിമൺ ചുവർചിത്രം അനാച്ഛാദനം ചെയ്തു
4 years, 8 months Ago | 446 Views
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൂറ്റൻ കളിമൺ ചുവർചിത്രം അഹമ്മദാബാദിലെ സബർമതി നദീതീരത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്തു. ഗാന്ധിജിയുടെ 74ാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചായിരുന്നു ഇത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ മേൽനോട്ടത്തിൽ പരിശീലനം ലഭിച്ച രാജ്യത്തുടനീളമുള്ള 75 ശിൽപ്പികൾ ചേർന്നാണ് ചുവർചിത്രം നിർമ്മിച്ചത്. ചടങ്ങിൽ കേന്ദ്ര മന്ത്രി നാരായൺ റാണെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കേന്ദ്ര സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ്മ, കെ.വി.ഐ.സി ചെയർമാൻ വിനയ് കുമാർ സക്സേന തുടങ്ങിയവർ സംബന്ധിച്ചു.
Read More in India
Related Stories
ഭിന്നശേഷിക്കാർക്കും മാതാപിതാക്കൾക്കും ആശ്വാസം
4 years, 8 months Ago
ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്കാരം
5 years, 6 months Ago
കോവിഡിനെതിരേ ആന്റിബോഡി : മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങി കോക്ടെയ്ൽ
5 years, 4 months Ago
എമിറേറ്റ്സ് വിമാനം പറന്നു: ഒറ്റ യാത്രക്കാരനുമായി
5 years, 4 months Ago
126 തരം മാർബിളുകൾ നിറയുന്ന പടുകൂറ്റൻ കൊട്ടാരം! ഇത് ഇന്ത്യയിലാണ്
5 years, 1 month Ago
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി
4 years, 10 months Ago
രാജീവ് ഗാന്ധിയുടെ പേരില്‍ പുരസ്കാരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.
5 years, 1 month Ago
Comments