കൗമാരക്കാര്‍ക്കുള്ള നാലാമത്തെ വാക്സിനായ നോവാവാക്സിന് അനുമതി നല്കി
4 years, 6 months Ago | 404 Views
കൗമാരക്കാര്‍ക്കുള്ള നാലാമത്തെ വാക്സിനായ നോവാവാക്സിന് (Novavax) അനുമതി.
ഡിസിജിഐ (ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്‍ഡ്യ) ആണ് വാക്സിന്റെ അടിയന്ത ഉപയോഗത്തിന് അനുമതി നല്‍കിയത്. 12 നും 18 നും ഇടയിലുള്ള കൗമാരക്കാരില്‍ കുത്തിവയ്ക്കാനാണ് അനുമതി നല്‍കിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
സെറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഡ്യയും നോവാവെക്സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നോവോവാക്സ് എന്ന വിദേശ നിര്‍മിത വാക്സിന് ആണ് സീറം ഇന്‍സ്റ്റിറ്റിയൂട് ഇന്‍ഡ്യയില്‍ കോവോവാക്സ് (Covevex) എന്ന പേരില്‍ പുറത്തിറക്കുന്നത്. പ്രോടീന്‍ അടിസ്ഥാനമാക്കിയുള്ള വാക്സിന് കൗമാരക്കാര്‍ക്കായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സെറം ഇന്സ്റ്റിറ്റിയൂടിന്റെയും സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കുമുള്ള നാലാമത്തെ വാക്സിനാണ് നോവോവാക്സ് എന്ന് അധികൃതര്‍ വ്യക്തമാക്കി.
Read More in India
Related Stories
നഴ്സിങ് പാഠപുസ്തകത്തില്‍ സ്ത്രീധന പരാമര്‍ശം; ഇടപെട്ട് വനിതാ കമ്മീഷന്
4 years, 5 months Ago
രാജധാനി ട്രെയിനുകളിൽ സ്മാർട് കോച്ചുകൾ
5 years, 1 month Ago
ഡിസംബറില്‍ മാത്രം യു പി ഐ വഴി നടത്തിയത് എട്ട് ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍
4 years, 9 months Ago
പരേഡിൽ തിളങ്ങി ശിവാംഗി, വ്യോമസേനയുടെ നിശ്ചലദൃശ്യത്തിന്റെ ഭാഗമായി റഫാൽ വനിതാ പൈലറ്റ്
4 years, 8 months Ago
45നു മേൽ പ്രായമായവർക്ക് കോവിഡ് വാക്സിൻ: വിതരണം വ്യാഴാഴ്ച തുടങ്ങും.
5 years, 6 months Ago
ഉപഗ്രഹ ഇന്റര്‍നെറ്റ്. വണ്‍വെബ്ബ് ഉപഗ്രഹ വിക്ഷേപണത്തിന് ഇനി ഐഎസ്ആര്‍ഒ സഹായിക്കും.
4 years, 5 months Ago
Comments