'അഗ്രോവേസ്റ്റ്'എന്ന അത്ഭുതം
.webp)
3 years, 3 months Ago | 283 Views
പ്ലാസ്റ്റിക്ക് എന്ന വില്ലന് ബദൽ സംവിധാനമൊരുക്കിയിരിക്കുകയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ (എൻ.ഐ.ഐ.എസ്.റ്റി) ഗവേഷകർ. അടുത്ത കാലത്തായി മനുഷ്യ രാശി അനുഭവിക്കേണ്ടി വന്ന പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണം പ്ലാസ്റ്റിക്ക് പോലെയുള്ള മാലിന്യങ്ങളുടെ കാലാകാലങ്ങളായുള്ള ഉപയോഗമാണ്. പ്ലാസ്റ്റിക്ക് സാധാരണ വസ്തുക്കളെ പോലെ ദ്രവിച്ചു തീരില്ല. ഇത് മണ്ണിന്റെ ഫലഭൂയിഷ്ടിയെ ബാധിക്കുന്നതിനോടൊപ്പം നീർചാലുകളിലും മറ്റും കെട്ടി കിടന്ന് സ്വാഭാവിക നീരൊഴുക്ക് തടയുന്നു. ഇതിനാലാണ് സർക്കാരുകളും മറ്റും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനെ പറ്റി ചിന്തിക്കുന്നത്.
എന്നാൽ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു അഭിവാജ്യ ഘടകമായി പ്ലാസ്റ്റിക്ക് മാറിയിരിക്കുകയാണ്. ചെയ്യാൻ കഴിയാവുന്ന ഒരേ ഒരു കാര്യം ഇതിന് ബദൽ കണ്ടെത്തുക എന്നതാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ് എൻ.ഐ.ഐ.എസ്.റ്റിയിലെ ഗവേഷകർ പ്ലാസ്റ്റിക്കിന് ബദൽ കണ്ടെത്തിയത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ധാരാളം പാഴ് വസ്തുക്കൾ (അഗ്രോവേസ്റ്റ്) നമ്മൾക്ക് ലഭ്യമാണ്. വിളവെടുപ്പിന് ശേഷം വരുന്ന ഓല, നാര് പോലെയുള്ള വസ്തുക്കൾ വേണ്ട വിധത്തിൽ ഉപയോഗിക്കപ്പെടുന്നില്ല. ഇത് വേണ്ട രീതിയിൽ വിനിയോഗിക്കാൻ കഴിഞ്ഞാൽ കർഷകർക്കും പരിസ്ഥിതിക്കും അത് ഗുണകരമാകും. ഈ കാഴ്ചപ്പാടിലാണ് അഗ്രോവേസ്റ്റിൽ നിന്ന് ബയോഡീഗ്രേഡബിളായിട്ടുള്ള പാത്രങ്ങളും കപ്പുകളും നിർമ്മിക്കാൻ മുൻകൈ എടുത്തത്.
തുടർന്ന് രണ്ട് മൂന്ന് തരത്തിലുള്ള വസ്തുക്കൾ സംഘം ഉണ്ടാക്കി. ഈ സാങ്കേതിക വിദ്യ മറ്റ് പല സ്ഥാപനങ്ങൾക്കും സംഘം കൈമാറി. സ്ഥാപനങ്ങൾ ഇത് വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇത് വിജയകരമായി തീരുകയാണെങ്കിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾക്ക് ബദലായി തീരും. യാതൊരു വിധ കെമിക്കലുകൾ ഇല്ലാതെയാണ് ബയോഡീഗ്രേഡബിൾ വസ്തുക്കളുടെ നിർമാണം. ഉപയോഗ ശേഷം കന്നുകാലികൾക്ക് തീറ്റയായി നൽകാൻ കഴിയുന്ന വസ്തുക്കൾ കൊണ്ടാണ് പാത്രങ്ങൾ, കപ്പുകൾ എന്നിവ നിർമിച്ചിരിക്കുന്നത്. വലിച്ചെറിയുകയാണെങ്കിൽ പോലും മൂന്ന് മാസത്തിനുള്ളിൽ മണ്ണുമായി ഇത് കൂടിച്ചേരും. വെള്ളത്തിലിട്ടാൽ മത്സ്യങ്ങൾക്ക് ഭക്ഷണമായി തീരും.
Read More in India
Related Stories
എയര്‍ ഇന്ത്യ ഇനി ടാറ്റക്ക് സ്വന്തം
3 years, 6 months Ago
പ്രതിരോധ കുത്തിവെപ്പുകളും കോവിന്‍ പോര്‍ട്ടല്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
2 years, 10 months Ago
ഇന്ന് ജൂലെെ ഒന്ന്. ദേശീയ ഡോക്ടേഴ്സ് ദിനം.
9 months, 3 weeks Ago
വില വര്‍ധനവില്‍ വലഞ്ഞ് ജനങ്ങള്‍; 143 ഉല്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കുന്നു
2 years, 11 months Ago
ഫീസ് കിട്ടിയില്ലെങ്കിൽ ചികിത്സ നിഷേധിക്കാം; ഡോക്ടർമാർക്ക് പെരുമാറ്റച്ചട്ടം
2 years, 10 months Ago
ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക് അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം
2 years, 10 months Ago
രക്തദാനവും അവയവദാന പ്രക്രിയകളും ഇനി കോവിന്‍ പോര്‍ട്ടല്‍ വഴി.
2 years, 7 months Ago
Comments