Wednesday, April 16, 2025 Thiruvananthapuram

പർപ്പിൾ കാബേജിന്റെ ആരോഗ്യ ഗുണങ്ങൾ

banner

3 years, 8 months Ago | 390 Views

പച്ച കാബേജിനെക്കാൾ  ആരോഗ്യ ഗുണങ്ങളിൽ കേമനാണിവൻ എന്ന് പലർക്കും അറിയില്ല. കണ്ണുകൾക്കു ആരോഗ്യമേകുന്നത് മുതൽ  അർബുദം തടയാൻ വരെ കഴിവുള്ളവനാണ്  ഈ കാബേജ്. പച്ച കാബേജിന്റെ രുചിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇതിന്റെ രുചി. പോഷക ഗുണങ്ങളിലും മുന്നിലാണ്. വേവിക്കുന്നതിനേക്കാൾ ഗുണം പച്ചയ്ക്ക്  കഴിക്കുമ്പോഴാണ് . അത് കൊണ്ടുതന്നെ സലാഡുകളിൽ ചേർത്ത്  കഴിക്കാവുന്നതാണ് .

പർപ്പിൾ  കാബേജിലെ ജീവകം  എ കണ്ണുകൾക്ക് ആരോഗ്യമേകുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.

കാലറി  വളരെ കുറവാണിതിന്. നാരുകളും ജീവകങ്ങളും ധാതുക്കളും ധാരാളമുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ പർപ്പിൾ കാബേജ്  ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.  ചെറിയ അളവിൽ പ്രോട്ടീനും ഇതിലുണ്ട്.

പർപ്പിൾ കാബേജിൽ  അടങ്ങിയ സംയുക്തങ്ങൾ യുവത്വം നിലനിർത്താൻ സഹായിക്കും. കാബേജിലെ  ആന്റി ഓക്സിഡന്റുകൾ  ഫ്രീറാഡിക്കലുകളുടെ നാശം  തടയുന്നു.  ചർമ്മത്തെ  ഫ്രഷ് ആയി  നിലനിർത്താൻ ഇത് സഹായിക്കും.

ഉദരത്തിലെ അൾസർ  മൂലമുണ്ടാകുന്ന  ഇൻഫ്ളമേഷൻ  കുറയ്ക്കാൻ ഇത് ഉത്തമമാണ്.

ജീവകം സി  ധാരാളം ഉണ്ട്  പർപ്പിൾ കാബേജിൽ. ഇത്  ശ്വോതരക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തി രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.   

തലച്ചോറിന് സംരക്ഷണമേകുന്നു. നാഡികളുടെ ക്ഷതം തടയുന്നു, ധാതുക്കൾ ധാരാളം അടങ്ങിയ പർപ്പിൾ ക്യാബേജ്  പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകൾക്ക് ആരോഗ്യമേകും.

ആന്റി ഓക്സിഡന്റുകൾ  ധാരാളമുള്ള പർപ്പിൾ കാബേജ്  അർബുദം തടയാൻ സഹായിക്കുന്നു.

പർപ്പിൾ  കാബേജിൽ  ജീവകം ബി കോംപ്ലക്സ് ഉണ്ട്. ഇത് ചില മെറ്റബോളിക് എൻസൈമുകൾക്കും കോശങ്ങളിലെ മെറ്റബോളിസത്തിനും  ആവശ്യമാണ്. പർപ്പിൾ  കാബേജിന്റെ  ഉപയോഗം ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

പർപ്പിൾ  കാബേജിൽ  സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഡിടോക്‌സിഫൈ  ചെയ്യാൻ സഹായിക്കും. രക്തത്തെ ശുദ്ധമാക്കുക വഴിയാണ് ഇത് ചെയ്യുന്നത്.  വിഷാംശം നീക്കാൻ കരളിനെയും  സഹായിക്കുന്നു.

പർപ്പിൾ  കാബേജിൽ ധാരാളമുള്ള പൊട്ടാസ്യം  രക്ത ചംക്രമണം മെച്ചപ്പെടുത്തുന്നു. അധികമുള്ള സോഡിയത്തെ പൊട്ടാസ്യം  ആഗിരണം ചെയ്യുക വഴി ഉയർന്ന രക്തസമ്മർദ്ദം  നിയന്ത്രിക്കാനും സഹായിക്കുന്നു.



Read More in Health

Comments