Saturday, April 19, 2025 Thiruvananthapuram

അധ്യാപക നിയമനത്തിന്​ പി.എച്ച്‌​.ഡി നിര്‍ബന്ധം

banner

3 years, 9 months Ago | 321 Views

സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിന്​ നാഷനല്‍ ​എലിജിബിലിറ്റി ടെസ്​റ്റിനൊപ്പം പി.എച്ച്‌​.ഡി കൂടി നിര്‍ബന്ധമാക്കി അധികൃതര്‍ . 
2018 ലെ നിയമം 2021- 22 അക്കാദമിക്​ വര്‍ഷം മുതലാകും   പ്രാബല്യത്തില്‍ വരിക. നേരത്തേ, സര്‍വകലാശാലകളിലെ അസിസ്റ്റന്‍റ്​ പ്രഫസര്‍ തസ്​തികകളില്‍​ പി.എച്ച്‌​.ഡിയോ അല്ലെങ്കില്‍ നെറ്റ്​ യോഗ്യ​തയോ നേടിയാല്‍ നിയമനം ലഭിക്കുമായിരുന്നു. നെറ്റ്​ യോഗ്യതയുള്ളവര്‍ക്ക്​ അഞ്ചുമുതല്‍ 10 വരെ വെയിറ്റേജും പി.എച്ച്‌​.ഡി യോഗ്യതയുള്ളവര്‍ക്ക്​ 30 മാര്‍ക്കുമായിരുന്നു വെയിറ്റേജ്​.

2018 ല്‍  യൂണിവേഴ്സിറ്റി ഗ്രാന്റ്സ്  കമ്മീഷൻ  (യു.ജി.സി) പി.എച്ച്‌​.ഡി യോഗ്യതയുള്ളവര്‍ക്ക്​ മാത്രമേ സര്‍വകലാശാലകളില്‍ അധ്യാപകരായി നിയമനം ലഭിക്കുവെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു . 2021 മുതല്‍ ഇത്​ ബാധകമാകുമെന്നും യു.ജി.സിക്ക്​ വേണ്ടി മുന്‍ കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കര്‍ അറിയിച്ചിരുന്നു.



Read More in India

Comments