Thursday, April 10, 2025 Thiruvananthapuram

ചിനാർ ഇലകളുടെ സൗന്ദര്യത്തിൽ മുങ്ങി കാശ്മീർ താഴ് വര.

banner

3 years, 4 months Ago | 583 Views

ഇതല്ലാതെ വേറെയേതാണ് സ്വർ​ഗമെന്ന് സഞ്ചാരികൾ; ചിനാർ ഇലകളുടെ സുവർണശോഭയിൽ മുങ്ങി മു​ഗൾ ​ഗാർഡൻ.

കശ്മീർ താഴ് വരയിലിപ്പോൾ ശരത്കാലം അതിന്റെ മൂർധന്യാവസ്ഥയിലാണ്. മു​ഗൾ ​ഗാർഡനാകട്ടെ ഒരിക്കൽക്കൂടി സഞ്ചാരികളുടെ പറുദീസയായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രാദേശികമായി ഹറൂദ് എന്നാണ് ശരത്കാലത്തെ വിശേഷിപ്പിക്കുന്നത്. നല്ല മഞ്ഞാണ് താഴ് വരയിൽ ഈ സമയത്ത്. ചിനാർ മരങ്ങളിൽ നിന്ന് വീണുകിടക്കുന്ന ഇലകൾ കൊണ്ട് ഭൂമിയെങ്ങും നിറയും. സ്വർണ നിറമുള്ള പുതപ്പ് പുതച്ച പോലെ. 

ചിനാർ ഇലകൾ തീർക്കുന്ന ഈ വിസ്മയം കാണാൻ കൂടിയാണ് ലോകമെങ്ങുമുള്ള സഞ്ചാരികൾ ഇവിടേക്കെത്തുന്നത്. മു​ഗളിന് പുറമേ നിഷാത്ത്, ഷാലിമാർ, ഹർവാൻ, ചെഷ്മാഷാഹി പൂന്തോട്ടങ്ങളിലും ചിനാർ ഇലകൾ പൊഴിഞ്ഞുകിടക്കുന്ന മനോഹര കാഴ്ച കാണാം. ലോകത്ത് പലഭാ​ഗങ്ങളിലും പോയിട്ടുണ്ടെങ്കിലും ഇതുപോലൊരു കാഴ്ച ഇവിടെ മാത്രമാണെന്നാണ് പല സഞ്ചാരികളുടേയും അഭിപ്രായം. 

മഞ്ഞുകാണാനാണ് എത്തിയത്. ശാന്തമാണ് ഇവിടം. എല്ലാവരും സഹവർത്തിത്വത്തോടെ പെരുമാറുന്നു. കശ്മീരിന്റെ മണ്ണിലെ ശാന്തമായ എന്തോ ഒന്ന് ഇവിടെ അനുഭവിക്കാനാവുന്നു.

സ്വിറ്റ്സർലൻഡിനെ അനുസ്മരിപ്പിക്കുന്നയിടമാണിത്. സ്വർ​ഗം പോലുള്ള ഇവിടമാണ് യഥാർത്ഥ വിനോദസഞ്ചാരകേന്ദ്രം എന്നും സഞ്ചാരികൾ അഭിപ്രായപ്പെടുന്നു. 

കാശ്മീരിനെ സംബന്ധിച്ചിടത്തോളം ശരത്കാലം ഏറെ പ്രധാനപ്പെട്ടതാണ്. നാലു കാലങ്ങളിൽ കശ്മീർ അതിന്റെ സൗന്ദര്യം പൂർണമായി കാണിക്കുന്നത് ഈ കാലത്താണ് എന്നതാണ് അതിനുകാരണം. സെപ്റ്റംബർ 23 മുതൽ ശരത്കാലം തുടങ്ങും. പ്രദേശത്തെ ചിനാർ മരങ്ങളുടെ പശ്ചാത്തലത്തിൽ ഫോട്ടോഷൂട്ടുകളും ഇക്കാലത്ത് നടക്കാറുണ്ട്.



Read More in Environment

Comments