ജൂൺ 5 ലോക പരിസ്ഥിതി ദിനം
2 years, 4 months Ago | 780 Views
പരിസ്ഥിതി പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമായി എല്ലാ വർഷവും ജൂൺ അഞ്ചിന് ലോകമെമ്പാടും 'പരിസ്ഥിതി ദിനം' ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം ഉണ്ടാക്കാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. മൈക്രോപ്ലാസ്റ്റിക്, മലിനമായ വായു, ഹാനികരമായ വികിരണം എന്നിവയിൽ നിരന്തരമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പ്രതിഫലിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വരൾച്ചയും തരിശുവൽക്കരണവും തടയാനായി ഭൂമിയുടെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കണമെന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. ഭൂമി വെട്ടിപ്പിടിക്കുന്നതും സ്വകാര്യമൂലധന ശക്തികളുടെ താല്പര്യങ്ങൾക്ക് വേണ്ടി അനധികൃതമായി കൈപ്പിടിയിൽ ഒതുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഭൂമിയുടെ വലിയ രീതിയിലുള്ള തരിശുവൽക്കരണത്തിലേക്ക് നയിക്കുന്നത്. സന്തുലിതമായ ആവാസവ്യവസ്ഥ നിലനിർത്താനുള്ള ശ്രമങ്ങൾ തുടർന്നില്ലെങ്കിൽ ജീവനും പരിസ്ഥിതിക്കും ഭീഷണിയാവാനും സാധ്യതയുണ്ട്.
Read More in Environment
Related Stories
നൂറുവര്ഷം മുമ്പ് വംശമറ്റുവെന്ന് കരുതിയ ഭീമന് ആമയെ ജീവനോടെ കണ്ടെത്തി
4 years, 3 months Ago
കാഴ്ചയില് കൗതുകമായി ചോക്ലേറ്റ് തവള
5 years, 4 months Ago
അപൂര്വമായി മാത്രം കടിക്കുന്ന കടല്പ്പാമ്പ് ഇത്തരത്തില് കണ്ടെത്തുന്ന ഏഴാമത്തെ ഇനം
4 years, 9 months Ago
നൂർ ജഹാൻ മാമ്പഴം : ഒരെണ്ണത്തിനു 500 മുതൽ 1000 രൂപ വരെ വില
5 years, 4 months Ago
റെഡ് ലിസ്റ്റിൽ ഇനി തുമ്പികളും ലോകത്താകമാനം തുമ്പികളുടെ എണ്ണം കുറയുന്നു
4 years, 9 months Ago
ചുവന്നു തുടുത്തു മാത്രമല്ല.. കറുത്ത നിറത്തിലുമുണ്ട് ആപ്പിള്
5 years, 4 months Ago
Comments