ലോകത്ത് ആദ്യം; ത്രീ-പോയിന്റ് സംവിധാനവുമായി ഇന്‍ഡിഗോ. ഇനി വേഗത്തില്‍ വിമാനത്തില്നിന്നിറങ്ങാം.

2 years, 7 months Ago | 256 Views
ഇന്‍ഡിഗോയുടെ യാത്രക്കാര്‍ക്ക് ഇനി 'നേരം കളയാതെ' വിമാനത്തില്‍ നിന്നിറങ്ങാം. യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്നിറങ്ങാന്‍ ത്രീ-പോയിന്റ് സൗകര്യം ആരംഭിച്ചതായി ഇന്‍ഡിഗോ.
സാധാരണയായി രണ്ട് റാമ്പുകളാണ് യാത്രക്കാര്‍ക്ക് ഇറങ്ങാനായി വിമാനങ്ങളില്‍ സൗകര്യപ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ മൂന്ന് റാമ്പുകളുടെ സൗകര്യം ലഭ്യമാകും.വിമാനത്തില്‍ നിന്ന് പുറത്തെത്താന്‍ വേണ്ടിവരുന്ന സമയം 13-14 മിനിറ്റില്‍ നിന്ന് 7-8 മിനിറ്റായി കുറയും. യാത്രക്കാര്‍ക്കായി ഈ സൗകര്യമൊരുക്കുന്ന ആദ്യ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍.
രണ്ട് ഫോര്‍വേഡ്, ഒരു റിയര്‍ റാമ്പുകളിലൂടെയാവും യാത്രക്കാര്‍ വിമനത്തില്‍ നിന്നിറങ്ങുക. ഇന്‍ഡിഗോയുടെ എല്ലാ A320 വിമാനങ്ങളിലും താമസിയാതെ ഈ സൗകര്യം നിലവില്‍വരും. ഡല്‍ഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളില്‍ ഈ സംവിധാനം ആരംഭിച്ചതായും 90 ദിവസത്തിനുള്ളില്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.
Read More in India
Related Stories
ഏപ്രിൽ 11 മുതൽ ജോലി സ്ഥലങ്ങളിലും വാക്സിൻ
4 years Ago
സ്വതന്ത്ര സമുദ്രപാത ആവശ്യം: യുഎൻ രക്ഷാസമിതിയിൽ മോദി
3 years, 8 months Ago
ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ജമ്മ ജോഗതിക്ക് പത്മശ്രീ പുരസ്കാരം
3 years, 5 months Ago
Comments