Wednesday, April 16, 2025 Thiruvananthapuram

നഴ്‌സിങ് പാഠപുസ്തകത്തില്‍ സ്ത്രീധന പരാമര്‍ശം; ഇടപെട്ട് വനിതാ കമ്മീഷന്‍

banner

3 years Ago | 503 Views

നഴ്‌സിങ് പാഠപുസ്തകത്തില്‍ സ്ത്രീധന സമ്പ്രദായത്തെ അനുകൂലിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തിയതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ രംഗത്ത്.

നടപടി ആവശ്യപ്പെട്ട് വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷനും കമ്മീഷന്‍ കത്തയച്ചു. ബി എസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'ടെസ്റ്റ് ബുക്ക് ഫോര്‍ സോഷ്യോളജി ഓഫ് നഴ്‌സ്' പാഠപുസ്തകമാണ് വിവാദമായത്. പാഠ്യപദ്ധതി മാത്രമാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നതെന്നും പ്രസാധകരെയോ എഴുത്തുകാരെയോ നിര്‍ദേശിക്കുന്നില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി. പാഠഭാഗം പിന്‍വലിക്കാനും നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി. പുസ്തകത്തില്‍ കൗണ്‍സിലിന്റെ പേര് ഉപയോഗിച്ചതിനെതിരെ പ്രസാധകര്‍ എഴുത്തികാരി എന്നിവര്‍ക്കെതിരെ നടപടി നടപടിയെക്കും.

ചെന്നൈയിലെ സ്വകാര്യ നഴ്‌സിങ് കോളേജിലെ മുന്‍ അധ്യാപിക ടി കെ ഇന്ദ്രാണിയാണ് പുസ്തകം എഴുതിയത്. ന്യൂഡല്‍ഹി കേന്ദ്രമായുള്ള ജെപി ബ്രദേഴ്‌സ് മെഡിക്കല്‍ പബ്ലിഷേഴ്‌സാണ് പുസ്തകം പ്രസീദ്ധകരിച്ചത്.

സ്ത്രീധനത്തിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് അധ്യാപികയുടെ വാദം. വീടും മറ്റും ഉള്‍പ്പെടെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ നേടാന്‍ സാധിക്കുമെന്നും പറയുന്നു. രക്ഷിതാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം  നല്‍കുന്നത് സ്ത്രീധനം നല്‍കാതിരിക്കാനാണെന്നും വിമര്‍ശനവുമുണ്ട്. വിദ്യാര്‍ത്ഥികള്‍ പാഠഭാഗം സാമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. 



Read More in India

Comments