Friday, April 18, 2025 Thiruvananthapuram

തേരട്ടയ്ക്ക് 1306 കാലുകള്‍ കണ്ടെത്തിയത് ഓസ്‌ട്രേലിയയില്‍

banner

3 years, 3 months Ago | 297 Views

ലോകത്ത് ഏറ്റവും കൂടുതല്‍ കാലുകളുള്ള ജീവിയാണ് തേരട്ട. സാധാരണയായി ഇവയ്ക്ക് 750 കാലുകള്‍ വരെയുണ്ടാകാറുണ്ട്. ഇതിനോടകം, 13,000 ഇനം തേരട്ടകളെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കാലുകളുടെ എണ്ണത്തില്‍ അസാധാരണത്വമുള്ള തേരട്ടയെയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 1306 കാലുകളാണ് ഇവയ്ക്കുള്ളത്.

ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കൂടുതല്‍ കാലുകളുള്ള ജീവിയാണിവയെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഖനിയില്‍നിന്നാണ് കണ്ടെത്തല്‍. 'യൂമില്ലിപെസ് പെര്‍സെഫണ്‍' എന്നാണ് ഗവേഷകര്‍ ഇതിനെ വിളിക്കുന്നത്. പത്തു സെന്റി മീറ്ററോളം നീളവും ഒരു മില്ലി മീറ്ററില്‍ താഴെ വീതിയുമാണ് ഈ ഇനത്തിലെ പെണ്‍വര്‍ഗത്തില്‍പ്പെട്ട തേരട്ടയ്ക്കുള്ളത്. കാഴ്ചയില്ലാത്ത ഇവ ആന്റിന പോലുള്ള ഭാഗംകൊണ്ട് ചുറ്റുപാടുകളെ തിരിച്ചറിഞ്ഞാണ് അതിജീവനം നടത്തുന്നത്. 


ഈ ഇനത്തില്‍പെടുന്ന പെണ്‍ തേരട്ടകള്‍ക്കാണ് ആണ്‍ തേരട്ടകളെക്കാള്‍ കൂടുതല്‍ കാലുകള്‍ ഉണ്ടാകുകയെന്നും ഗവേഷകര്‍ പറഞ്ഞു.മണ്ണിനടിയില്‍ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച് കഴിയുന്നവയാണ് ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള തേരട്ടകള്‍. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍.



Read More in Environment

Comments