Wednesday, April 16, 2025 Thiruvananthapuram

ആര്‍.എന്‍ രവി തമിഴ്‌നാട് ഗവര്‍ണര്‍

banner

3 years, 7 months Ago | 361 Views

ആര്‍.എന്‍ രവിയെ തമിഴ്‌നാട് ഗവര്‍ണറായി നിയമിച്ചു. നിലവില്‍ നാഗാലാന്‍ഡ് ഗവര്‍ണറാണ് അദ്ദേഹം. പഞ്ചാബിന്‍റെ അധികചുമതലകൂടി വഹിച്ചുവന്ന തമിഴ്നാട് ഗവർണറായിരുന്ന ബൻവരിലാൽ പുരോഹിതിനെ പഞ്ചാബ് ഗവർണറായി നിയമിച്ചു.

ഉത്തരാഖണ്ഡില്‍ ബേബി റാണി മൗര്യ രാജിവെച്ച ഒഴിവില്‍ ഗുര്‍മിത് സിങ്ങിനെ ഗവര്‍ണറായി നിയമിച്ചു.  അസം ഗവര്‍ണര്‍ ജഗദീഷ് മുഖിക്ക് നാഗാലാന്‍ഡിന്റെ അധികച്ചുമതല കൂടി നല്‍കിയിട്ടുണ്ട്.



Read More in India

Comments