കേന്ദ്ര സിലബസ് സ്കൂളുകളും പൊതുവിദ്യാലയങ്ങളും ഇനി ഏകീകരിച്ച് മുന്നോട്ട്

3 years, 2 months Ago | 711 Views
കേന്ദ്രസിലബസ് സ്കൂളുകളും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളും ഏകീകൃതരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനം സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ തുടങ്ങിയ സ്ഥാപനങ്ങളുടെ ചുമതലക്കാരുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സ്കൂള്‍തുറക്കല്‍, അടയ്ക്കല്‍, സുരക്ഷാകാര്യങ്ങള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രസിലബസ് സ്കൂളുകളും അനുസരിക്കും. ആറുമാസത്തിലൊരിക്കല്‍ ഇരുഭാഗത്തുനിന്നുമുള്ളവര് ചേര്‍ന്ന് അവലോകനം നടത്തും.
സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസിലബസ് സ്കൂളുകളോട് അകല്‍ച്ചയോടെയാണ് പെരുമാറുന്നതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ഈ സ്കൂളുകളില്‍ പഠിക്കുന്നവരും നമ്മുടെ കുട്ടികളാണെന്നും അവരുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മന്ത്രി വിശദീകരിച്ചു. സ്കൂള്‍ മാനേജ്മെന്റുകളോടും സര്‍ക്കാര്‍ ഉദാരസമീപനം സ്വീകരിക്കും. കേന്ദ്രസിലബസ് സ്കൂളുകളുടെ അംഗീകാര സര്‍ട്ടിഫിക്കറ്റ് അടക്കം ലഭിക്കാന്‍ നേരിടുന്ന താമസം നാഷണല്‍ കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ. സ്കൂള്‍സ് സെക്രട്ടറി ജനറല്‍ ഇന്ദിരാ രാജന് വിശദീകരിച്ചു.
ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിനുംമറ്റും എല്ലാ സിലബസുകാര്‍ക്കും തുല്യപരിഗണന നല്‍കണം. സ്കൂള്‍ബസ് നിയന്ത്രണങ്ങള്‍, ടി.സി. നിര്‍ബന്ധമല്ലാത്തതിനാല്‍ ഫീസ് അടയ്ക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അനുഭാവനടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു.
സി.ബി.എസ്.ഇ. റീജ്യണല്‍ ഓഫീസര്‍ സച്ചിന് താക്കൂര്‍, ഐ.സി.എസ്.ഇ.യെ പ്രതിനിധാനംചെയ്ത് ഫാ. ജെയിംസ് മുല്ലശ്ശേരി, ഡി.ജി.ഇ. ജീവന് ബാബു, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Read More in Education
Related Stories
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി
4 years, 2 months Ago
പണ്ഡിറ്റ് കറുപ്പൻ - ചരമദിനം മാർച്ച് 23
4 years, 4 months Ago
കോവിഡ് ക്രൈസിസ് സപ്പോർട്ട് സ്കോളർഷിപ് പ്രോഗ്രാം
4 years, 2 months Ago
ഇനി ഒരേ സമയം രണ്ടു ഡിഗ്രി കോഴ്സുകള്‍ പഠിക്കാം; പുതിയ പരിഷ്കാരവുമായി യുജിസി
3 years, 3 months Ago
ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
3 years, 10 months Ago
Comments