പാഷന്‍ ഫ്രൂട്ടിന്റെ ഈ ഗുണങ്ങള്‍ അറിയാമോ
.jpg)
4 years Ago | 544 Views
വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് പാഷന്‍ ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന്‍ ഫ്രൂട്ട്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് പാഷന്‍ ഫ്രൂട്ട്. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴമാണ് ഇത്.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷന്‍ ഫ്രൂട്ട് ഗുണകരമാണ്. വൈറ്റമിന്‍ സി യും ഇതില്‍ ഉണ്ട്. കൂടാതെ പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, ഫൈബര്‍ എന്നിവയും ഫോസ്ഫറസ്, നിയാസിന്‍, വൈറ്റമിന്‍ ബി 6 എന്നിവയും പാഷന്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. പാഷന്‍ ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. രണ്ട് നിറത്തിലുളള പാഷന്‍ ഫ്രൂട്ടുണ്ട്. ചുവപ്പ്, മഞ്ഞ നിറത്തിലുണ്ടെങ്കിലും മഞ്ഞയാണ് ജ്യുസുണ്ടാക്കാൻ കൂടുതലായി ഉപയോഗിക്കുന്നത്.
ഇതില്‍ വിറ്റാമിന്‍ സി, റിബോഫ്‌ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന്‍ എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന്‍ ഫ്രൂട്ട്. പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു ഒറ്റമൂലി കൂടിയായി പ്രവര്‍ത്തിക്കുന്നു. ഇവയുടെ മറ്റ് ഗുണങ്ങള്‍ നോക്കാം.
സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാന്‍ സഹായിക്കുന്നു.
ശ്വാസ കോശ രോഗികള്‍ക്കു് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
പാഷന്‍ ഫ്രൂട്ട് ശരീരത്തിലെ നാഡീ ഞരമ്പുകൾക്ക് വിശ്രമം നല്‍കുന്നു.
പ്രമേഹ രോഗികള്‍ക്ക് പാഷന്‍ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.
മലബന്ധ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.
ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന്‍ ഫ്രൂട്ട്. ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോൾ ആന്റി ഓക്‌സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു . ഇത് അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.
ബീറ്റാ കരോട്ടിനുകള്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.
ആസ്ത്മ രോഗ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസിന് കഴിയും.
വിറ്റാമിന്‍ സി ധാരാളം ആയി അടങ്ങിയിരിക്കുന്നതിനാല്‍ പാഷന്‍ ഫ്രൂട്ട് ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റായാണ് പ്രവർത്തിക്കുന്നത്. ഇത് ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
Read More in Health
Related Stories
ചിക്കന്‍ വാങ്ങുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുക.
3 years, 1 month Ago
ഷുഗറും പ്രഷറും പരിശോധിക്കാം, ഈ എ.ടി.എമ്മിൽ......
3 years, 7 months Ago
തണുപ്പുകാലം രോഗകാലം
4 years, 5 months Ago
നിപയ്ക്ക് പിന്നാലെ കരിമ്പനിയും; തൃശൂരിൽ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു
3 years, 11 months Ago
ഫൈസര്‍,മോഡേണ കമ്പനികളുടെ എതിര്‍പ്പ് അവഗണിച്ചാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി.
4 years, 3 months Ago
Comments