സുബോധ് കുമാര്‍ ജയ്സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍

4 years, 2 months Ago | 415 Views
മഹാരാഷ്ട്ര മുന്‍ ഡി ജി പിയും സി ഐ എസ് എഫ് ഡയറകടറുമായ സുബോധ് കുമാര്‍ ജയ്സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി, ലോകസഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് സി ബി ഐ മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.
കേരള ഡി ജി പി ലോക്നാഥ് ബെഹ്റയുടെ അടക്കം പേരുകള്‍ സി ബി ഐ മേധാവി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ വിരമിക്കാന്‍ ആറ് മാസത്തില്‍ കൂടുതല്‍ സമയം ഉള്ളവരെ മാത്രമേ പരിഗണിക്കാവുയെന്ന സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിലപാട് എടുക്കുകയായിരുന്നു.
മഹാരാഷ്ട്ര ഡി ജി പി, മുംബൈ പൊലീസ് കമീഷണര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ സുബോധ് കുമാര്‍ ജയ്സ്വാള്‍ വഹിച്ചിരുന്നു. റോയില്‍ ഒൻപത് വര്‍ഷം സുബോധ് കുമാര്‍ ജയ്സ്വാള്‍ പ്രവര്‍ത്തിച്ചിരുന്നു.
Read More in India
Related Stories
താഷി യാങ്ഗോം: ഈ സീസണില്‍ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
4 years, 2 months Ago
കേരളത്തിന് ഇത് അഭിമാന നിമിഷം! നാവികസേനയെ നയിക്കാന്‍ മേധാവിയായി മലയാളിയായ ആർ ഹരികുമാർ
3 years, 8 months Ago
2 മലയാളി ആശാപ്രവർത്തകർക്ക് ഡബ്ല്യുഎച്ച്ഒ അംഗീകാരം
3 years, 2 months Ago
ആദായ നികുതി ഒത്തുതീർപ്പ് പദ്ധതിയിൽ മാർച്ച് 31 വരെ അപേക്ഷിക്കാം
4 years, 4 months Ago
എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് ആലോചനയിൽ
3 years, 5 months Ago
അടുത്തറിയാം ലക്ഷദ്വീപിനെ
4 years Ago
കല്‍ക്കരി ഖനിത്തൊഴിലാളികളുടെ ദിനം -മെയ് 4
4 years, 2 months Ago
Comments