ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക്

3 years, 3 months Ago | 478 Views
'ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ' പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്. കോവിഡ്കാലത്ത് രാജ്യത്തിന് നൽകിയ സഹകരണത്തിന് നന്ദി അറിയിച്ചാണ് ഭൂട്ടാൻ അവാർഡ് നൽകിയത്. ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യല് വാങ്ങ്ചുക്കാണ് ബഹുമതി പ്രഖ്യാപിച്ചത്. ഭൂട്ടാൻറെ 114-ാമത് ദേശീയദിനമായ വെള്ളിയാഴ്ചയായിരുന്നു പ്രഖ്യാപനം. സഹകരണത്തിന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിങ് മോദിക്ക് നന്ദി അറിയിച്ചു.
ഭൂട്ടാന്റെ ബഹുമതിക്ക് തന്നെ തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാൻ രാജാവിനോട് നന്ദി അറിയിച്ചു. ഇന്ത്യയുടെ ഉറ്റ സുഹൃദ്രാഷ്ട്രമാണ് അയൽ രാജ്യമായ ഭൂട്ടാൻ. ആ ബന്ധം ശക്തമായി തുടരും. ഭൂട്ടാന് ദേശീയദിനാശംസകളും മോദി നേർന്നു.
Read More in India
Related Stories
എസ്.ബി.ഐ.യുടെ സർവീസ് ചാർജുകളിൽ മാറ്റം
3 years, 3 months Ago
പോസ്റ്റ് ഓഫിസുകളിൽ കോര്‍ ബാങ്കിങ് സൗകര്യം
3 years, 2 months Ago
50 പൈസ മുടക്കിയാൽ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് വാഗ്ദാനം ചെയ്ത് ഇന്ത്യൻ റെയിൽവേ
2 years, 9 months Ago
കോള്‍ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം വരെ സൂക്ഷിക്കണമെന്ന് ടെലികോം കമ്പനികളോട് സര്‍ക്കാര്‍
3 years, 3 months Ago
ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക് അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം
2 years, 10 months Ago
Comments