Thursday, July 31, 2025 Thiruvananthapuram

2 മധ്യദൂര മിസൈലുകൾ കൂടി പരീക്ഷിച്ച് ഇന്ത്യ

banner

3 years, 4 months Ago | 290 Views

കരയിൽ നിന്ന് ആകാശത്തേക്ക് അയയ്ക്കുന്ന 2 മധ്യദൂരമിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) അറിയിച്ചു. പരീക്ഷണത്തിലെ അവസാനഘട്ടമായിരുന്നു ഇത്. അതിവേഗം സഞ്ചരിക്കുന്ന ലക്ഷ്യം കൃത്യമായി ഭേദിക്കാനാവുന്ന മിസൈലുകളാണിവ. ഇന്ത്യയുടെ ആയുധശേഖരത്തിന് ഇവ മുതൽക്കൂട്ടാകുമെന്ന് ഡിആർഡിഒ അറിയിച്ചു. 

കരസേനയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരീക്ഷണം നടന്നത്. ഇവ വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ച ഡിആർഡിഒ, കരസേന ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പ്രതിരോധ ഗവേഷണ വിഭാഗം സെക്രട്ടറിയും ഡിആർഡിഒ ചെയർമാനുമായ ഡോ.ജി.സതീഷ് റെഡ്ഡിയും അഭിനന്ദിച്ചു. 



Read More in India

Comments