ഒബിസി ബിൽ രാജ്യസഭയും പാസാക്കി
.jpg)
3 years, 11 months Ago | 321 Views
ഒബിസി ബിൽ പാസാക്കാൻ ലോക്സഭയിലേതു പോലെ രാജ്യസഭയിലും ഭരണ– പ്രതിപക്ഷ കക്ഷികൾ കൈകോർത്തു. ബില്ലിനെ സ്വാഗതം ചെയ്ത പ്രതിപക്ഷ കക്ഷികൾ, സംവരണ പരിധി 50 ശതമാനത്തിനു മേൽ ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ എംപിമാരുടെ ഭേദഗതി നിർദേശങ്ങൾ സഭ തള്ളി.
ബില്ലിനെക്കുറിച്ച് ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചർച്ച വൈകിട്ട് 6 വരെ നീണ്ടു. പല സംസ്ഥാനങ്ങളിലും നിലവിൽ 50 ശതമാനത്തിനു മുകളിലാണ് ഒബിസി സംവരണമെന്നും 50% എന്ന സംവരണ പരിധി കേന്ദ്രം എടുത്തുകളയണമെന്നും . ചർച്ചയ്ക്കു തുടക്കമിട്ട അഭിഷേക് സിങ്‌വി (കോൺഗ്രസ്) ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കാൻ കേന്ദ്രം തയാറാവണമെന്നു ബിനോയ് വിശ്വം (സിപിഐ) ആവശ്യപ്പെട്ടു. കേന്ദ്ര സർവകലാശാലകളിൽ പലയിടത്തും അധ്യാപക തസ്തികകളിൽ സംവരണം നടപ്പാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ അബ്ദുൽ വഹാബ് (മുസ്‍ലിം ലീഗ്), ദലിത് വിഭാഗത്തിലുള്ള മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും സംവരണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. ബില്ലിലൂടെ സ്വന്തം തെറ്റ് തിരുത്തുക മാത്രമാണു കേന്ദ്രം ചെയ്തിരിക്കുന്നതെന്ന് എളമരം കരീം (സിപിഎം) പറഞ്ഞു.
Read More in India
Related Stories
ഇന്റര്‍നെറ്റ് ഇല്ലാതെ പിഎഫ് ബാലന്‍സ് പരിശോധിക്കാം
3 years, 5 months Ago
കോവിഡിനെതിരേ ആന്റിബോഡി : മനുഷ്യരില്‍ പരീക്ഷണത്തിന് ഒരുങ്ങി കോക്ടെയ്ൽ
4 years, 2 months Ago
'അഗ്രോവേസ്റ്റ്'എന്ന അത്ഭുതം
3 years, 6 months Ago
മിന്നലാകാൻ ബുള്ളറ്റ് ട്രെയിൻ
1 year, 2 months Ago
ഹിന്ദുസ്ഥാന്‍ ലാറ്റക്സ് കേരളത്തിന് കിട്ടില്ല
3 years, 3 months Ago
ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക്
3 years, 7 months Ago
Comments