Thursday, July 31, 2025 Thiruvananthapuram

മിസ് ഇന്ത്യ കിരീടം ; സൗന്ദര്യറാണിയായി കര്‍ണാടകയുടെ സിനി ഷെട്ടി.

banner

3 years Ago | 266 Views

ഇന്ത്യയുടെ സൗന്ദര്യകിരീടം വീണ്ടും തെന്നിന്ത്യയിലേക്ക്. കര്‍ണാടകയില്‍ നിന്നുള്ള സിനി ഷെട്ടിയാണ് ഇത്തവണ മിസ് ഇന്ത്യ കിരീടം ചൂടിയത്. രാജസ്ഥാന്റെ രുബാല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തര്‍ പ്രദേശിന്റെ ശിനാത്ത ചൗഹാന്‍ സെക്കന്റ് റണ്ണപ്പറുമായി. 

സിനിയെ മുന്‍ മിസ് ഇന്ത്യ മാനസ വാരണസി കിരീടമണിയിച്ചു. 71-ാമത് മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക സിനി ഷെട്ടിയായിരിക്കും. ചലച്ചിത്ര താരങ്ങളായ മലൈക അറോറ, നേഹ ധൂപിയ, ദിനോ മോറിയ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുന്‍ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

21 വയസ്സുകാരി സിനി ഷെട്ടി ജനിച്ചത്  മുംബൈയിലാണെങ്കിലും വളർന്നത് കർണാടകയിലാണ് . അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ഡിഗ്രി പൂർത്തയാക്കിയ സിനി നിലവിൽ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് വിദ്യാർത്ഥിനിയാണ് . ഭരതനാട്യം നർത്തകി കൂടിയാണ് സിനി.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായിട്ടാണ് മിസ് ഇന്ത്യ 2022 ഓഡിഷനുകള്‍ നടന്നത്. അതിനുശേഷം പല ഘട്ടങ്ങളായി നടന്ന മത്സരങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷം 31 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. ഇവര്‍ക്ക് മുംബൈയില്‍വെച്ച് ഗ്രൂമിങ് സെഷനുകള്‍ നടത്തി. തുടര്‍ന്നാണ് ഫൈനല്‍ റൗണ്ട് അരങ്ങേറിയത്.

 



Read More in India

Comments