ന്യുമോണിയ അറിയേണ്ട കാര്യങ്ങൾ
.jpg)
4 years, 2 months Ago | 408 Views
കൊറോണയുടെ ഭീഷണിയിലാണ് ലോകം. ശ്വാസകോശ അസുഖങ്ങൾക്ക് കാരണമാകുന്ന വൈറസാണ് കോവിഡ്- 19. കൊറോണ വൈറസ് ശരീരത്തിൽ കയറിയാൽ 75 ശതമാനം ആളുകൾക്കും ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. എന്നാൽ 20 ശതമാനം പേരിൽ ന്യുമോണിയയുടെ ലക്ഷണങ്ങളിലേക്കും എത്തുന്നു. ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധയ്ക്കാണ് 'ന്യുമോണിയ' എന്നു പറയുന്നത്. ചെറിയ കുഞ്ഞുങ്ങളിലും പ്രായമായവരിലുമാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ബാക്ടീരിയ വൈറസുകൾ തുടങ്ങിയ സൂക്ഷ്മ ജീവികളാണ് ന്യുമോണിയക്ക് കാരണമാകുന്നത്.
തൊണ്ടയിൽ നിന്നുമുള്ള അണുബാധയുള്ള ശ്രവങ്ങൾ അബദ്ധത്തിൽ ശ്വാസകോശത്തിൽ എത്തുന്നതാണ് ഒട്ടുമിക്ക ന്യുമോണിയകളുടെയും കാരണം. അണുബാധയുള്ള ആളുകളുടെ ശ്വസനം വഴി പുറന്തള്ളപ്പെടുന്ന ചെറു കണികകൾ ശ്വസിക്കുന്നത് വഴിയാണ് ഇത്തരം അണുബാധകൾ തൊണ്ടയിൽ എത്തുന്നത്. അപൂർവമായി രക്തത്തിലൂടെ ശ്വാസകോശത്തിൽ എത്തുന്ന അണുക്കളും ശ്വാസകോശത്തിന് അടുത്തുള്ള മറ്റ് ശരീരഭാഗങ്ങളിൽ നിന്നും പടരുന്ന അണുക്കളും ന്യുമോണിയ്ക്ക് കാരണമാകാറുണ്ട്. സാധാരണയായി ചുമയ്ക്കുമ്പോഴും തുമ്മുന്നതിലൂടെയും ഒക്കെയാണ് ന്യൂമോണിയ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എത്തുന്നത്.
ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങൾ
ചുമ, കഫം, പനി, ശ്വാസതടസ്സം, നെഞ്ചുവേദന, ക്ഷീണം, വിശപ്പ് കുറയുക, തലവേദന
ശിശുക്കൾ, പ്രത്യേക ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചെന്ന് വരില്ല, ചിലപ്പോൾ കുഞ്ഞുങ്ങൾക്ക് ഛർദ്ദിയും ഊർജ്ജ കുറവും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടാം. പ്രായമായ ആളുകൾക്ക് നേരിയ ലക്ഷണങ്ങളുണ്ടാകാം.
ന്യുമോണിയ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുകവലിക്കുന്ന ആളാണെങ്കിൽ ഉപേക്ഷിക്കാൻ ശ്രമിക്കുക.
പുകവലി ശ്വാസകോശ സംബന്ധമായ അണുബാധകൾ പ്രത്യേകിച്ച് ന്യുമോണിയ്ക്ക് കാരണമാകുന്നു.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മറയ്ക്കുക.
രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിർത്തുക. വിശ്രമം, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക.
ന്യുമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങൾ
മഴക്കാലം, മഞ്ഞുള്ള കാലാവസ്ഥ, പൊടി, പുക തുടങ്ങിയ അലർജികൾ, പുകവലി, മദ്യപാനം.
ശ്വാസകോശ സംബന്ധമായ മറ്റ് അസുഖങ്ങൾ മൂലം ശ്വാസകോശത്തിൽ ഉണ്ടാക്കുന്ന തകരാറുകൾ ന്യുമോണിയ വേഗം പിടിപെടാൻ കാരണമാവാറുണ്ട്.
കൊറോണയും ന്യുമോണിയയും
ശ്വാസതടസ്സമാണ് കോവിഡ് -19 രോഗികളിൽ കാണപ്പെടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നം. ശ്വാസകോശത്തിലാണ് വൈറസ് ബാധിക്കുന്നത്. ശ്വാസകോശത്തിന് പുറത്തുനിന്ന് അകത്തേക്ക് വായു എത്തുന്ന ഭാഗത്ത് ഇൻഫെക്ഷൻ ഉണ്ടാകും. ഇത് നീര് വെയ്ക്കാൻ ഇടയാകുന്നു. ഇത് ശ്വാസകോശത്തിന് ഏറ്റവും കീഴ്ത്തട്ട് വരെയുള്ള ഭാഗങ്ങളിലേക്ക് പതിയെ വ്യാപിക്കും. സ്വാഭാവികമായും ഓക്സിജൻ സ്വീകരിക്കാനും കാർബൺഡൈഓക്സൈഡ് പുറന്തള്ളാനും ശ്വാസകോശത്തിന് കഴിയാതെ വരുന്നു. രക്തത്തിലും ഓക്സിജൻ ഇല്ലാതാകുന്നു.
Read More in Health
Related Stories
കാനഡയിൽ ലോകത്തെ ആദ്യ ‘കാലാവസ്ഥാ വ്യതിയാന രോഗി’
3 years, 9 months Ago
മത്തി എന്ന ചെറിയ മത്സ്യത്തിന്റെ ഗുണങ്ങള്‍
4 years Ago
സംസ്ഥാനത്ത് വീണ്ടും ഷിഗല്ല , ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം വൈദ്യസഹായം തേടണം
3 years, 3 months Ago
ഹെഡ്സെറ്റ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അറിയാന്‍
3 years, 3 months Ago
ഇഞ്ചിപ്പുല്ല് ചായ കുടിക്കൂ , ആരോഗ്യ ഗുണങ്ങള്‍ ഏറെ..
4 years, 1 month Ago
കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ
3 years, 7 months Ago
Comments