പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ഗൂഗിള്

3 years, 11 months Ago | 367 Views
ഏറെ കാലമായുള്ള ശ്രമഫലമായി ഗൂഗിള് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കാനൊരുങ്ങുന്നു. ഗൂഗിള് നെസ്റ്റ് ഹബ് സ്മാര്ട്ട് ഡിസ്പ്ലേയിൽ വരുന്നതാണ് ഫ്യൂഷിയ ഒ എസ്.
ഫ്യൂഷിയ ഒ എസ് ആദ്യമായി 2016ല് പ്രവര്ത്തിക്കാന് തുടങ്ങിയിരുന്നു. ആദ്യ തലമുറ ഗൂഗിള് നെസ്റ്റ് ഹബിന് ഫ്യൂഷിയ ഒ എസ് ലഭിക്കാന് തുടങ്ങിയിരുന്നു. അധികമാരും അറിഞ്ഞില്ലെന്നു മാത്രം. ഗൂഗിള് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമുപയോഗിച്ച് സ്മാര്ട്ട് ഹോം സെറ്റപ്പ്, ക്രോംബുക്കുകള് എന്നിവയുള്പ്പെടെ നിരവധി ഉപകരണങ്ങളില് പരീക്ഷണം നടത്തി. ഏകദേശം 5 വര്ഷത്തിനുശേഷം, ഗൂഗിള് ഒടുവില് ഫ്യൂഷിയ ഒ എസ് പുറത്തിറക്കാന് തുടങ്ങുകയാണ്.
7 ഇഞ്ച് വലിയ ഡിസ്പ്ലേയുള്ള ഗൂഗിള് അസിസ്റ്റന്റ് പവര് സ്മാര്ട്ട് സ്പീക്കറാണ് നെസ്റ്റ് ഹബ്. ഇത് 2018 ല് തന്നെ തുടങ്ങുകയും ലിനക്സ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമായ കാസ്റ്റ് ഒ എസ് പ്രവര്ത്തിപ്പിക്കുകയും ചെയ്തു. ഇപ്പോള്, ഫ്യൂഷിയ ഒ എസിന് അനുകൂലമായി (9 ടു 5 ഗൂഗിള് വഴി) ഒ എസ് മാറ്റിസ്ഥാപിക്കാന് ഗൂഗിള് ഒരുങ്ങുന്നു.വാസ്തവത്തില്, ഉപയോക്താവ് അഭിമുഖീകരിക്കുന്ന എല്ലാ ഡിസൈന് ഘടകങ്ങളും നെസ്റ്റ് ഹബിന്റെ മൊത്തത്തിലുള്ള പ്രവര്ത്തനവും സവിശേഷതയും മുൻപത്തെപോലെ തന്നെ തുടരും.
Read More in Technology
Related Stories
വൈപ്പ് 24 മൊബൈല് ആപ്പുമായി യുവാക്കള്
3 years Ago
കമ്പോസ്റ്റ് നിര്മാണം മൊബൈല് ആപ്പിലൂടെ....
3 years, 11 months Ago
ഫോബ്സ് പട്ടികയില് ഇടം നേടി മലയാളികളുടെ സ്റ്റാര്ട്ടപ്പായ 'എന്ട്രി'
3 years, 9 months Ago
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാതൃകയിൽ നിർമിച്ച ടെർമിനൽ
4 years, 1 month Ago
Comments