പ്രളയ്’ മിസൈൽ പരീക്ഷണം വിജയം
4 years, 9 months Ago | 1157 Views
കരയിൽനിന്നു കരയിലേക്കു തൊടുക്കുന്ന ‘പ്രളയ്’ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച മിസൈൽ ഒഡീഷ തീരത്തു നിന്നുമാണ് വിക്ഷേപിച്ചത്. കൃത്യമായി ലക്ഷ്യം തകർത്ത മിസൈലിന്റെ ആദ്യ പരീക്ഷണം പൂർണ വിജയമാണെന്നു പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ലക്ഷ്യത്തിലേക്ക് അയച്ച് നിശ്ചിത ദൂരം പോയ ശേഷം ദിശമാറ്റാനും ഇന്റർസെപ്‌റ്റർ മിസൈലുകളെ തകർക്കാനും പ്രളയ് മിസൈലിന് കഴിയും. പൃഥ്വി ഡിഫൻസ് വെഹിക്കിളിനെ അടിസ്ഥാനമാക്കിയാണ് പ്രളയ് പ്രവർത്തിക്കുന്നത്. 350 – 500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് 500 – 1000 കിലോ ആയുധങ്ങൾ വഹിക്കാനാവും. മിസൈൽ വികസിപ്പിക്കാൻ പ്രയത്നിച്ച ഡിആർഡിഒ ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
Read More in Technology
Related Stories
വരുന്നൂ ഭക്ഷണത്തിന്റെ രുചി നോക്കാനും റോബോട്ട്
4 years, 5 months Ago
ഒരു പുതിയ ഗ്യാലക്സി.! കണ്ടെത്തിയത് ഹബിള് ടെലിസ്കോപ്പ്
5 years, 4 months Ago
യാത്രയില് ബോറടിക്കാതിരിക്കാന് നെറ്റ്ഫ്ലിക്സ്
5 years, 2 months Ago
ഗഗന്യാന് പദ്ധതി; എന്ജിന്റെ ഹോട്ട് ടെസ്റ്റ് വിജയകരമെന്ന് റിപ്പോര്ട്ട്
5 years, 2 months Ago
ഓണ്ലൈന് ചര്ച്ചകള്ക്ക് പുതിയ ഇടം; എന്താണ് ക്ലബ്ഹൗസ്?
5 years, 4 months Ago
Comments