Friday, Aug. 1, 2025 Thiruvananthapuram

1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങള്‍ പുറത്തിറക്കി; രൂപകല്‍പന അന്ധര്‍ക്കും തിരിച്ചറിയാവുന്ന വിധത്തില്‍

banner

3 years, 1 month Ago | 305 Views

പുതിയ നാണയങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങള്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായിട്ടാണ് പുറത്തിറക്കിയത്.

അന്ധര്‍ക്കും തിരിച്ചറിയാവുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകല്‍പന. നാണയത്തിന് മേല്‍ എകെഎഎം എന്ന ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം.

നേരത്തെ 400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് 400 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു. ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന ചടങ്ങിലാണ് 400 രൂപയുടെ നാണയം പുറത്തിറക്കിയത്.

 



Read More in India

Comments

Related Stories