ട്രൂകോളർ വേണ്ട; ഫോണിൽ വിളിക്കുന്നവരുടെ പേര് ഇനി അറിയാം
4 years, 4 months Ago | 439 Views
മൊബൈൽ ഫോണിൽ വിളിക്കുന്നവരുടെ പേര് ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ഫോൺ കോൾ ലഭിക്കുന്ന വ്യക്തിയുടെ മൊബൈൽ സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണു വരുന്നത്.
ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടത്താൻ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടു. പ്രാരംഭനടപടികൾ ഏതാനും മാസങ്ങൾക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പി.ഡി.വഗേല പറഞ്ഞു.
ട്രൂകോളറും പുതിയ സംവിധാനവും
ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത നമ്പരിൽനിന്നു കോൾ വന്നാൽ പേരു ദൃശ്യമാക്കുന്ന ട്രൂകോളർ സ്വകാര്യ ആപ് ആണ്. ട്രൂകോളർ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്.
ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ പലതരത്തിലാകും സേവ് ചെയ്തിരിക്കുക. അതിൽ ഒരുപോലെ ഏറ്റവും കൂടുതൽ വരുന്ന പേരാണു ട്രൂകോളർ എടുക്കുക. ടെലികോം വകുപ്പു കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽരേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ ദൃശ്യമാകുക.
Read More in India
Related Stories
വില വര്‍ധനവില്‍ വലഞ്ഞ് ജനങ്ങള്‍; 143 ഉല്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കുന്നു
4 years, 5 months Ago
റോഡ് മര്യാദകളെക്കുറിച്ചുള്ള നിർബന്ധിത തിയറി ക്ലാസ്സ്
4 years, 5 months Ago
ഇന്ത്യന്‍ ബഹിരാകാശ നിലയം; ഐഎസ്ആര്‍ഒ ജോലികള്‍ ആരംഭിച്ചു
2 years, 6 months Ago
Comments