ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവ ഉപയോഗിച്ച് വെറും നാല് സ്റ്റെപ്പിലൂടെ യു പി ഐ ആപ്പുകളില്‍ ഇനി ബില്ലടയ്ക്കാം

2 years, 10 months Ago | 228 Views
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വളരെയേറെ പ്രാധാന്യമുള്ള കാലമാണ് ഇത്. സമയലാഭമാണ് കൂടുതല്‍ ആളുകളെ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്.
തിരക്കേറിയ ജീവിതത്തിന്റെ ഇടയില്‍ കറന്റ് ബില്ലുകളും മറ്റും അടയ്ക്കുന്നതിനായി ഓഫീസുകള്‍ കയറിയിറങ്ങുന്നതിന് പകരം ഇപ്പോള്‍ കുറച്ച് സമയം കൊണ്ട് ഫോണിലൂടെ പണമടയ്ക്കാന്‍ സാധിക്കും.
യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണെങ്കിലും നിരവധിപ്പേര്‍ ഇക്കാര്യത്തില്‍ അജ്ഞരാണ്. ഗൂഗിള്‍ പേ, പേയ്ടിഎം, ഫോണ്‍ പേ, ആമസോണ്‍ പേ തുടങ്ങി നിരവധി യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് ആപ്പുകള്‍ ഇന്ന് നിലവിലുണ്ട്. ഏകദേശം 150 ദശലക്ഷത്തിലധികം ആള്‍ക്കാരാണ് ഇന്ത്യയില്‍ യു.പി.ഐ ഉപയോഗിക്കുന്നത്.
യു.പി.ഐ ആപ്പുകള്‍ ഉപയോഗിച്ച് പണം വിനിമയം നടത്താന്‍ ഭൂരിഭാഗം ആളുകള്‍ക്ക് അറിയാം. എന്നാല്‍ ഇതിലൂടെ ബില്ലുകളടയ്ക്കാന് പലര്‍ക്കും അറിയില്ല. വൈദ്യുതി ബില്‍ പേയ്മെന്റുകള്‍, ഗ്യാസ് ബില്‍ പേയ്മെന്റുകള്‍, വാട്ടര്‍ ബില്ലുകള്‍ എന്നിവ എങ്ങനെ അടയ്ക്കാമെന്ന് വെറും നാല് സ്റ്റെപ്പിലൂടെ മനസിലാക്കാം.
യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കുന്നതിന് ഈ മാര്‍ഗങ്ങള്‍ പിന്തുടരുക.
1. യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും പേയ്മെന്റ് ആപ്പ് തുറക്കുക ( ഗൂഗിള്‍ പേ, പേയ്ടിഎം, ഫോണ്‍ പേ, ആമസോണ്‍ പേ മുതലായവ)
2. യു.പി.ഐ സജ്ജീകരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക.
3. ഇനി യൂട്ടിലിറ്റി ബില്ലുകള്‍ എന്ന വിഭാഗത്തിലേക്ക് പോകുക അല്ലെങ്കില്‍, അടയ്ക്കാന്‍ ആഗ്രഹിക്കുന്ന ബില്ല് തിരയുക.
ഉദാഹരണത്തിന്, വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ വൈദ്യുതി ബില്ലുകള്‍ എന്ന് സെര്‍ച്ച് ചെയ്യുക.
4. ആവശ്യമായ വിവരങ്ങള്‍ നല്‍കുക. വൈദ്യുതി ബില്ല് അടയ്ക്കാന്‍ സേവന നമ്പര്‍ നല്‍കുക. വാട്ടര്‍ ബില്ലിനോ ഗ്യാസ് ബില്ലിനോ ഉപഭോക്തൃ നമ്പര്‍ നല്‍കുക. തുക നല്കി പേയ്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുക.
Read More in Technology
Related Stories
ഇന്ത്യന്‍ കച്ചവടക്കാര്‍ക്ക് യുഎസ്സിൽ സാധനം വില്‍ക്കാം പുതിയ പദ്ധതിയുമായി വാള്‍മാര്‍ട്ട്
2 years, 11 months Ago
പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
3 years, 1 month Ago
ഫോൺ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട പുതിയ ഫീച്ചേർസുമായി വാട്സാപ്പ്
2 years, 12 months Ago
ക്യാസി ഓടിയത് രണ്ടു കാലിൽ : റെക്കോർഡിട്ട് റോബോട്ട്
3 years, 8 months Ago
ചെടികള്‍ക്ക് വെള്ളമൊഴിക്കാനും പരിചരിക്കാനും ഇനി 'ടെക് പോട്ട്.
3 years, 10 months Ago
ജെയിംസ് വെബ് ടെലസ്കോപ്പ് വിജയകരമായി വിക്ഷേപിച്ചു
3 years, 3 months Ago
ഇനി യോഗർട്ട് വീട്ടിലുണ്ടാക്കാം: കുഞ്ഞൻ ഇൻക്യുബേറ്ററുമായി വെറ്ററിനറി സർവകലാശാല
2 years, 8 months Ago
Comments