ഇനി യോഗർട്ട് വീട്ടിലുണ്ടാക്കാം: കുഞ്ഞൻ ഇൻക്യുബേറ്ററുമായി വെറ്ററിനറി സർവകലാശാല
.jpg)
2 years, 11 months Ago | 645 Views
പനീറിനും ചീസിനും പിന്നാലെ മലയാളികളുടെ ഭക്ഷണശീലത്തിലിടംപിടിച്ച യോഗര്‍ട്ട് വീട്ടിലുണ്ടാക്കാന്‍ എളുപ്പവഴിയുമായി മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാല.
തെര്‍മല്‍ കുക്കറിന് സമാനമായ കുഞ്ഞന്‍ ഇന്‍ക്യുബേറ്ററാണ് ഇതിനായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്നോളജി വിഭാഗമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്.
പുളിപ്പിച്ച പാലുത്പന്നങ്ങളില്‍ പോഷകസമ്പുഷ്ടവും എളുപ്പം ദഹിക്കുന്നതുമാണ് യോഗര്‍ട്ട്. പാലില്‍നിന്ന് യോഗര്‍ട്ട് ഉത്പാദിപ്പിക്കുന്ന സങ്കീര്‍ണമായ പ്രക്രിയയെ താപനില നിയന്ത്രിച്ച് ലഘൂകരിക്കുകയാണ് 'മിനിങ്യോ' എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം വഴി ചെയ്യുന്നത്. 4950 രൂപയാണ് ഇതിന് വില കണക്കാക്കുന്നത്. ആറുമുതല്‍ 10 വരെ ലിറ്റര്‍ പാല്‍ യോഗര്‍ട്ടാക്കി മാറ്റാം.
വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്നോളജിയിലെ ഡയറി മൈക്രോ ബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആര്‍. രജീഷ്, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. എ.കെ. ബീന, രജിസ്ട്രാര്‍ ഡോ. പി. സുധീര്‍ ബാബു എന്നിവരടങ്ങിയ സംഘമാണ് ഇന്‍ക്യുബേറ്റര്‍ വികസിപ്പിച്ചത്. ഈ ഉപകരണം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച് പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ സ്വകാര്യ സ്ഥാപനവുമായി സര്‍വകലാശാല ധാരണാപത്രം ഒപ്പുവെച്ചുകഴിഞ്ഞു. അടുത്ത മാസത്തോടെ പൊതുവിപണിയില്‍ എത്തിക്കാനാണുദ്ദേശിക്കുന്നത്.
Read More in Technology
Related Stories
വ്യാഴത്തിന്റെ അന്തരീക്ഷത്തിന്റെ ആദ്യ ത്രീഡി ചിത്രം പുറത്ത് വിട്ട് നാസയുടെ ജുനോ പേടകം
3 years, 8 months Ago
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണി
3 years, 2 months Ago
Comments