Friday, April 18, 2025 Thiruvananthapuram

കോവിഡ്; ചികിത്സാ മാര്‍ഗ നിര്‍ദ്ദേശങ്ങളിലേക്ക് പുതിയ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് ലോകാരോഗ്യ സംഘടന

banner

3 years, 2 months Ago | 299 Views

കൊവിഡിനെതിരെയുള്ള ചികിത്സാ മാര്‍ഗ നിര്‍ദ്ദേശങ്ങളിലേക്ക് പുതിയ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് ലോകാരോഗ്യ സംഘടന.

ലോകത്താകമാനം കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടയിലാണ് പുതിയ തീരുമാനം. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന ബാരിസിറ്റിനിബിന്റെ ഉപയോഗം ഡബ്ലൂ.എച്ച്‌.ഒ ഗൈഡ്ലൈന്‍ ഡെവലപ്മെന്റ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്തു.

തീവ്രമോ ഗുരുതരമോ ആയ കോവിഡ് രോഗികള്‍ക്ക് കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ക്കൊപ്പം മരുന്ന് ഉപയോഗിക്കാമെന്നും, ഇത് രോഗികളുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കുക്കയും വെന്റിലേറ്ററുകളുടെ ആവശ്യകത കുറക്കുകയും ചെയ്യുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.



Read More in Health

Comments