Friday, April 18, 2025 Thiruvananthapuram

കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്; ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന് അഭിലാഷ ബറാക്

banner

2 years, 10 months Ago | 441 Views

ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ ബറാക്. നാസിക്കിലെ കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിംഗ് സ്‌കൂളില്‍ ഒരു വര്‍ഷം നീണ്ട കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷമാണ് ക്യാപ്റ്റന്‍ അഭിലാഷ ബറാക് ചരിത്രനേട്ടം സ്വന്തമാക്കിയത്.

ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ആര്‍മി ഏവിയേഷന്‍ സ്‌ക്വാഡ്രണിന്റെ രണ്ടാമത്തെ ഫ്ലൈറ്റിലേക്കാണ് ബറാക് ചുമതലയേറ്റത്. നാസിക്കിലെ കോംബാറ്റ് ആര്‍മി ഏവിയേഷന്‍ ട്രെയിനിങ് സ്കൂളില്‍ നടന്ന ചടങ്ങില്‍ അഭിലാഷ ബിരുദം ഏറ്റുവാങ്ങി.

2021-ന്റെ തുടക്കത്തിലാണ് സൈന്യം വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അതുവരെ കരസേനാ ഏവിയേഷനില്‍ ഗ്രൗണ്ട് ഡ്യൂട്ടി മാത്രമാണ് വനിതാ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നത്.

ഹരിയാന സ്വദേശിയായ അഭിലാഷ ബരാക്ക് റിട്ട. കേണലിന്റെ മകളാണ്. മിലിറ്ററി കന്റോണ്‍മെന്റുകളിലാണ് വളര്‍ന്നതെന്നും അതുകൊണ്ട് സൈനിക ജീവിതം ഒരിക്കലും അസാധാരണമായി തോന്നിയിരുന്നില്ലെന്ന് അഭിലാഷ പറഞ്ഞു.

2018 സെപ്റ്റംബറിലാണ് ആര്‍മി എയര്‍ ഡിഫന്‍സ് കോര്‍പ്സില്‍ അഭിലാഷ ചേര്‍ന്നത്. ഹിമാചല്‍ പ്രദേശിലെ സനാവര്‍ ലോറന്‍സ് സ്‌കൂളിലെ പഠനത്തിന് ശേഷം ദില്ലി സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് ബി ടെക്ക് ബിരുദം നേടിയിട്ടുണ്ട്.



Read More in India

Comments

Related Stories