Sunday, Aug. 17, 2025 Thiruvananthapuram

കോവിഡ് മുക്തരില്‍ എട്ട് മാസംവരെ ആന്‍റിബോഡി നിലനില്‍ക്കുമെന്ന് പഠനം.

banner

4 years, 3 months Ago | 432 Views

കോവിഡ് ഭേദമായവരില്‍ കുറഞ്ഞത് എട്ട് മാസംവരെ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി നിലനില്‍ക്കുമെന്ന് പഠനം. ഇറ്റാലിയന്‍ ഗവേഷകരാണ് പഠനം നടത്തിയത്. ഇറ്റലിയിലെ ഐഎസ്എസ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് പഠനം നടത്തിയത്.

ഇറ്റലിയിലെ കോവിഡ് ആദ്യ തരംഗത്തില്‍ രോഗം ബാധിച്ച 162 പേരെയാണ് പഠനവിധേയമാക്കിയത്. രോഗമുക്തി നേടിയ ഇവരില്‍ നിന്നും മാര്‍ച്ചിലും ഏപ്രിലിലും നവംബറിലുമായി ശേഖരിച്ച സാംപിളുകള്‍ ഉപയോഗിച്ചാണ് വിവിധ ഘട്ടങ്ങളിലായി പഠനം നടത്തിയത്. എട്ട് മാസത്തിലധികം ഇടവേളയില്‍ സാംപിള്‍ പരിശോധിച്ചു. ഇക്കാലയലയളവില്‍ ആന്റിബോഡി സാന്നിധ്യത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 162 പേരില്‍ മൂന്ന് പേര്‍ക്ക് ഈ കാലയളവിന് ശേഷം രോഗബാധ വീണ്ടും ഉണ്ടായതായും പഠനത്തില്‍ പറയുന്നു. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് സയന്റിഫിക് ജേണലില്‍ ആണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് രോഗമുക്തി നേടുന്നതില്‍ ആന്റിബോഡികള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും പഠന റിപ്പോർട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. രോഗബാധയേറ്റ് 15 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടില്ലെങ്കില്‍ ഇത്തരക്കാരില്‍ കോവിഡിന്റെ വളരെ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടായേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.



Read More in Health

Comments