Saturday, July 19, 2025 Thiruvananthapuram

വീട്ടിലുണ്ടാക്കാം രുചിയേറും പാല്‍കേക്ക്

banner

4 years, 1 month Ago | 439 Views

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പാൽകേക്ക് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയാലോ.

ചേരുവകൾ

1. ക്രീം നീക്കാത്ത പാൽ- രണ്ട് ലിറ്റർ

2. പഞ്ചസാര- ഒരു കപ്പ്

3. വെള്ളം- ഒരു ടേബിൾ സ്പൂൺ

4. നാരങ്ങാനീര്- ഒരു ടീസ്പൂൺ

5. ഏലയ്ക്കാപ്പൊടി- അര ടീസ്പൂൺ

6. പിസ്ത- രണ്ട് ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുക.  ചെറുതീയിൽ തിളപ്പിക്കണം, ഇടയ്ക്ക് ഇളക്കിക്കൊടുക്കാം. തിളച്ച് പാൽ പകുതിയാവുന്നതുവരെ ഇത് തുടരണം.  നന്നായി കുറുകുന്നതുവരെ ഇളക്കാം.  ഒരു കപ്പിൽ വെള്ളവും നാരങ്ങാനീരും മിക്സ് ചെയ്യാം.  ഇത് പാലിലേക്ക് ഒഴിച്ച് ചെറുതീയിൽ ഇളക്കാതെ രണ്ട് മിനിട്ടുകൂടി വയ്ക്കാം.  പാല് ഉറകൂടുന്നതുവരെ ഇനി ഇളക്കാം. ഇതിലേക്ക് പഞ്ചസാര ചേർക്കാം. നന്നായി ഇളക്കി പഞ്ചസാര അലിയിക്കണം.  പാൽ ചെറുതീയിൽ തന്നെ വച്ച് കുറുകി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നവരെ തുടരാം.  ഇതിലേക്ക് ഏലയ്ക്കപ്പൊടി ചേർത്ത് ഇളക്കണം. ഇനി എണ്ണ പുരട്ടിയ സ്റ്റീൽ പാത്രത്തിലേക്ക് ഈ പാലിനെ മാറ്റാം. ഈ മിശ്രിതം കുറഞ്ഞത് പന്ത്രണ്ട് മണിക്കൂർ തണുപ്പിക്കണം. നന്നായി തണുത്ത് കട്ടയായാൽ പുറത്തെടുത്ത് കഷണങ്ങളാക്കി നുറുക്കിയ പിസ്ത കൊണ്ട് അലങ്കരിച്ച് വിളമ്പാം.

 

 

 



Read More in Recipes

Comments